‘താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ’ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയോട് പ്രകാശ് രാജ്.

'താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ' തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയോട് പ്രകാശ് രാജ്.

0
629
ജോണ്‍സണ്‍ ചെറിയാന്‍.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ക്ക് നരേന്ദ്ര മോദിയെ അഭിനന്ദിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചും നടന്‍ പ്രകാശ് രാജ്. ‘വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?’: പ്രകാശ് രാജ് ചോദിക്കുന്നു.
‘താങ്കള്‍ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150 സീറ്റുകള്‍ എവിടെ?
ആലോചിക്കാന്‍ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളേക്കാള്‍ വലിയ വിഷയങ്ങള്‍ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങള്‍?
നമ്മുടെ ഉള്‍നാടുകളിലാണ് പ്രശ്നങ്ങള്‍ ഉള്ളത്.  അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയര്‍ന്നത് കേള്‍ക്കാമോ നിങ്ങള്‍ക്ക്?’

Share This:

Comments

comments