മിന്നുന്നതെല്ലാം പൊന്നല്ല (കവിത)

മിന്നുന്നതെല്ലാം പൊന്നല്ല (കവിത)

0
1349
ജോമോൻ ഒക്‌ലഹോമ.
മിന്നിത്തിളങ്ങി നിന്നനിൻ പ്രഭയിൽ
മാറോടുചേർന്നുഞാൻ
അണഞ്ഞനേരം….
തീക്കനൽ കോരിനീയെൻ
പൊൻചിറക്
കരിച്ചതെന്തേ കൂട്ടുകാരി …
കണ്മണി നിന്നെഞാൻ നോക്കിനിന്നു
കരളുനിനക്ക് പറിച്ചുതന്നു
കാണുന്നതെല്ലാം വാങ്ങിത്തന്നു
എന്നിട്ടും നീയെന്തേ കനിഞ്ഞതില്ല
എന്നാലും നീയെന്തേ മിണ്ടീതില്ല
ഒരിക്കൽനീ എന്നുടെ പൊന്മനസ്സ്
ഓരോന്നായി ഓർത്ത്‌ വരുമ്പോഴേക്കും
ഈ ലോകമോഹങ്ങൾ വിട്ടിട്ടുഞാൻ
ഈശ്വരനോട് ചേർന്നിടുമേ
അല്ലലും അലച്ചിലുമില്ലാതെ ഞാൻ
ആനന്തനൃത്തമാടിടുമേ
ആനന്തമാനന്ത മാനന്തമേ
ഇപ്പൊഞാൻ ഒന്നറിയുന്നോമലേ
മിന്നുന്നതെല്ലാം പൊന്നല്ല.

Share This:

Comments

comments