തീ…. (കവിത)

തീ.... (കവിത)

0
600
സിന്ധു നന്ദകുമാർ. (Street Light fb group)
പനിയാണ്….
കണ്ണുകൾക്ക്,
ചിന്തകൾക്ക്,
തലച്ചോറിന് ,പനിയുടെ
കറുത്ത കൂർത്ത വിരലുകൾ
മേലാസകലം കീറിവരയുന്നു…
കൺപോളകൾ നീരണിഞ്ഞ്
വീർത്ത് ചുവന്നിരിക്കുന്നു.
ഇത്രമേൽ പൊള്ളിക്കുന്ന
നിശ്വാസങ്ങൾ ഉൾത്താഴ്വരകളിലെവിടെ
നിന്നാണുത്ഭവം..!
അത്രമേൽ തണുത്തിരിക്കുന്നു
എൻപ്രീയയുടെ സ്നേഹ നിശ്വാസങ്ങളും..!
സാന്ത്വനവീചികൾ കരളിൽ
നിറയുമ്പോൾ പനി
നീയും ഭയക്കാൻ തുടങ്ങുന്നു
നിന്നോടുള്ള ഏറ്റുമുട്ടലിൽ
തളർന്നുറങ്ങുന്ന
നാഡീനരമ്പുകളിൽ
ജീവാമൃതം
നിറച്ചുയിരേകുവാൻ
മരുന്നിന്റെചൂടിനേക്കാൾ
എനിക്കാവശ്യം
എൻ പ്രിയയുടെ
ചുംബനങ്ങളാണ്…!
കൂർത്ത നഖക്ഷതങ്ങളാലെന്നെ
മുറിവേല്പിക്കാനാവില്ല നിനക്ക് അതിലോലമെൻ പ്രിയയുടെ
വിരലുകൾ മുത്തി
യെടുക്കുമവയെയിനി
തിരികെ വരാത്തവിധം.
എങ്കിലും നിന്നെയെനിക്കിഷ്ടമാണ്
വികാരങ്ങൾക്ക് നീ
തീച്ചൂട് പകരുമ്പോൾ
സൃഷ്ടിയുണ്ടാകുന്നു
ചിന്തകൾ നീ തിളപ്പിക്കുമ്പോൾ
വിപ്ലവം ഉണ്ടാകുന്നു
വാക്കുകൾക്ക് നീ പനി
പകർത്തുമ്പോൾ കലഹങ്ങളുണ്ടാവുന്നു
മൗനങ്ങൾ തിളയ്‌ക്കുമ്പോൾ
കവിതകളുണ്ടാകുന്നു
നീ വന്നപ്പോൾ
സ്നേഹത്തിന്റ പനിയും ഞാനറിയുന്നു
ഉൾക്കുളിരുള്ള എന്റെ മാത്രം
സ്നേഹപ്പനി..!

Share This:

Comments

comments