ധനു മാസം ഒന്നാം തിയതി. (അനുഭവ കഥ)

ധനു മാസം ഒന്നാം തിയതി. (അനുഭവ കഥ)

0
670
മിലാല്‍ കൊല്ലം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച്‌ ഡിസംബർ മാസം പതിനാറു ( ധനുമാസം ഒന്നാം തീയതി ) ഞാൻ ഐ റ്റി സി ബസ്‌ കണ്ടക്റ്റർ.
കൊട്ടിയം അഞ്ചൽ. രാവിലെ ആറുമണിക്ക്‌ കൊട്ടിയത്ത്‌ നിന്ന് അഞ്ചലിലേക്ക്‌ തിരിക്കുന്നു. നല്ല മരം കോച്ചുന്ന തണുപ്പ്‌. ഓയൂർ ഒരു ചായക്കടയിൽ നിന്ന് ഒരു ചായയും കുടിച്ച്‌ ( എന്റെ കൂടേ ജോലി ചെയ്തിട്ടുള്ളവർ പറയും അവൻ കള്ളം പറയുകയാണു. അവൻ ഒരു പൈസ കടയിൽ കൊടുക്കില്ലാന്നു) അഞ്ചലിലെയ്ക്ക്‌ പുറപ്പെടും.
അഞ്ചൽ നിന്ന് ഏഴ്‌ ഇരുപതിനു വണ്ടി എടുത്തു. ഏഴു നാൽപ്പതിനു വണ്ടി ആയൂർ വന്നു ആളിനെ ഇറക്കി ആളിനെ കയറ്റി വണ്ടി ചെറിയ വെളുനെല്ലൂർ എത്തിയതും ഒരു വലിയ ശബ്ദം കേട്ടു. കിളി ഇറങ്ങി നോക്കി. അപ്പോൾ കണ്ടത്‌ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആണു. ബസ്സിന്റെ പന്ത്രണ്ട്‌ പ്ലേറ്റ്‌ ഒരുമിച്ച്‌ ഒടിഞ്ഞു. പിന്നെ എന്തു ചെയ്യാനാ. ബസിൽ നിറയേ ആളുണ്ട്‌.
പിന്നെ ആളിനെ കയറ്റിയില്ല. കയറിയവരെ ഇറക്കി ഇറക്കി കൊട്ടിയത്ത്‌ കടയുടെ എതിർ വശം കൊണ്ടു വന്നു നിറുത്തിയിട്ട്‌ മുതലാളിയോട്‌ പോയി പറഞ്ഞു. മുതലാളി അപ്പോഴേ തലയിൽ കൈ വച്ചു. എന്നിട്ടും മുതലാളി ആത്മവിശ്വാസം കൈ വിട്ടില്ല. പറഞ്ഞു എളുപ്പം മയ്യനാട്ട്‌ ചെല്ല് അവിടെ മറ്റേ മുതലാളി ഉണ്ട്‌. അവിടെ കിടക്കുന്ന പഴയ പ്ലേറ്റ്‌ എല്ലാം പറക്കിയിട്ട്‌ എവിടെ എങ്കിലും കൊണ്ടു പോയി പ്ലേറ്റ്‌ അടിപ്പിക്ക്‌ മറ്റന്നാൾ പുല്ലിച്ചിറ പള്ളി പെരുന്നാൾ ആണു. അതിനു ഓടാൻ ഉള്ളതാണു. എളുപ്പം ആകട്ട്‌.
അങ്ങനെ ഞങ്ങൾ മയ്യനാട്ട്‌ മേറ്റ്‌ മുതലാളിയുടെ അടുത്ത്‌ ചെന്ന് കാര്യം പറഞ്ഞപ്പോൾ ആ മുതലാളി. നിങ്ങൾ ഒരു കാര്യം ചെയ്യ്‌ ബസ്‌ എടുത്ത്‌ താന്നീ കടലിൽ കൊണ്ട്‌ കള. പിന്നെ അദ്ദേഹത്തിനെ സമാധാനിപ്പിച്ച്‌. അവിടെ കിടന്ന പഴയ പ്ലേറ്റും വാരി കയറ്റി പല വർക്ക്‌ ഷോപ്പിലും കൊണ്ടു പോയി. പക്ഷേ ഒരുത്തർക്കും സമയം ഇല്ല.
അവസാനം കേരള പുരത്ത്‌ ഒരു വർക്ക്ഷോപ്പിൽ കൊടുത്ത്‌ അടുത്ത ദിവസം പ്ലേറ്റ്‌ അടിച്ചു വാങ്ങി. അപ്പോൾ മുതലാളി പറഞ്ഞു നമുക്ക്‌ ഈ ബസ്‌ ഒന്ന് കഴുകിച്ച്‌ കൊണ്ടു പോകാം. അങ്ങനെ കരിക്കോട്‌ ഒരു സർവ്വീസ്‌ സ്റ്റേഷനിൽ കൊണ്ട്‌ ചെന്ന് ചോദിച്ചപ്പോൾ ഭയങ്കര പൈസയാണു പറഞ്ഞത്‌.
ഞങ്ങളുടെ മുതലാളി പറഞ്ഞു പൈസ കുറച്ച്‌ കുറച്ചു കൂടേ?
വർഷാപ്പ്കാരൻ – പറ്റില്ല നിങ്ങളുടെ ബസിൽ ഒരുപാട്‌ അഴുക്ക്‌ ഉണ്ട്‌.
അപ്പോൾ ഞങ്ങളുടെ മുതലാളി – ഒരു കാര്യം ചെയ്യാം ഞങ്ങൾ കൊണ്ടു പോയി കഴുകി കൊണ്ട്‌ വരാം എന്ന് പറഞ്ഞു. വണ്ടിയുമെടുത്ത്‌ പോരുന്നു.
ആ സർവ്വീസ്‌ സ്റ്റേഷൻ കാരൻ പറഞ്ഞതിന്റെ പകുതി പൈസ ഞങ്ങൾക്ക്‌ തന്നു. ഞങ്ങൾ നേരേ അഞ്ചൽ പനച്ചു വിളയിൽ ആറ്റിൽ ഇറക്കി നല്ലവണ്ണം അങ്ങ്‌ കഴുകി. കിട്ടിയ പൈസയ്ക്ക്‌ പനച്ചുവിള കള്ളു ഷാപ്പിൽ നിന്ന് ഭക്ഷണവും കഴിച്ചു.
അന്നു മുതൽ ധനുമാസം ഒന്നാം തീയതി വരുമ്പോൾ ഒരു പേടിയാണു. അതുപോലെ എനിക്ക്‌ ഒരു വിശ്വാസം ഉണ്ട്‌. മലയാള മാസം ഒന്നാം തീയതി രാവിലെ ഒന്നാം തീയതി ഇരിക്കുവാൻ കൊള്ളാവുന്ന ഒരാളിനെ ഞങ്ങൾ വച്ചിട്ടുണ്ട്‌. പക്ഷേ അന്ന് അയാൾ വന്നില്ല വേറേ ഒരാളിനെ വിളിച്ചു ഒന്നാം തീയതി ഇരുത്തി അതാണു ഈ കുഴപ്പങ്ങൾ എല്ലാം ഉണ്ടായത്‌ എന്നാണു അമ്മ പറഞ്ഞത്‌. എന്തായാലും നാളെ ധനുമാസം ഒന്നാം തീയതി.

Share This:

Comments

comments