ബാഹുബലി തരംഗം ഗൂഗിളിലും ; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ രാജമൗലി ചിത്രം.

ബാഹുബലി തരംഗം ഗൂഗിളിലും ; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ രാജമൗലി ചിത്രം.

0
1013
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ ഏതെന്ന് വെളിപ്പെടുത്തി ഗൂഗിള്‍. ഇന്ത്യ അദ്ഭുതത്തോടെ ഉറ്റുനോക്കിയ രാജമൗലി ചിത്രം ‘ബാഹുബലി 2’ തന്നെയാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത്.
ഗുഗിള്‍ തന്നെ പുറത്തുവിട്ട ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു രണ്ടാം ഭാഗം.
അതിനാല്‍ കൂടിയാവും വലിയ ആവേശത്തോടെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരുന്നത്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം 650 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, ശ്രദ്ധ കപൂര്‍-അര്‍ജുന്‍ കപൂര്‍ ചിത്രം ഹാഫ് ഗേള്‍ ഫ്രണ്ട്, ആലിയ ഭട്ട്-വരുണ്‍ ധവാന്‍ ചിത്രം ബദ്രിനാഥ് കി ദുല്‍ഹനിയ, ടൈഗര്‍ ഷറോഫ് ചിത്രം മുന്ന മിച്ചേല്‍, രണ്‍ബിര്‍ ചിത്രം ജഗ്ഗാ ജസൂസ്, ഷാറൂഖ് ചിത്രം റഈസ് എന്നിവ യഥാക്രമം ബാഹുബലിക്ക് പിന്നാലെയുണ്ട്.

Share This:

Comments

comments