പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു.

പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു.

0
1013
ജോണ്‍സണ്‍ ചെറിയാന്‍.
മുംബയ്: പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കോമയില്‍ ആയിരുന്ന നീരജ് ഇന്ന് രാവിലെ മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, നടന്‍ തുടങ്ങീ സിനിമയിലെ വിവിധ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
മുംബയിലെ സാന്താക്രൂസിലാണ് സംസ്കാരം. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. മക്കളില്ല. കമ്ബനി, പുക്കര്‍, രങ്കില, സത്യ, മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നീരജ് അഭിനയിച്ചു. നീരജ് ഫിര്‍ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു. നിരജ് വോറയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

Share This:

Comments

comments