ജിയോയെ നേരിടാന്‍ ഒരുങ്ങി ഐഡിയ; 398 രൂപയുടെ കിടിലന്‍ ഓഫര്‍.

ജിയോയെ നേരിടാന്‍ ഒരുങ്ങി ഐഡിയ; 398 രൂപയുടെ കിടിലന്‍ ഓഫര്‍.

0
1016
ജോണ്‍സണ്‍ ചെറിയാന്‍.
ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ ദിവസവും പുതിയ പ്ലാനുകളാണ് മുന്‍നിര ടെലികോം കമ്ബനികള്‍ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ ജിയോയേക്കാളും കുറഞ്ഞ നിരക്കുമായി ഐഡിയ സെല്ലുലാര്‍ രംഗത്തെത്തി.
ഐഡിയയുടെ 398 രൂപയുടെ പുതിയ പ്ലാന്‍ പ്രകാരം 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റ് കോളുകളും ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി നേരത്തെ 35 ദിവസമായിരുന്നു. 309 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് 398 പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്. 309 രൂപ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.
എന്നാല്‍, ദിവസം ഒരു ജിബി ഡേറ്റ നിരക്കില്‍ 70 ദിവസം കാലാവധിയുള്ള ജിയോയുടെ പ്ലാനിന് 399 രൂപ നല്‍കണം. ഐഡിയ ആപ്പ് സന്ദര്‍ശിച്ചതിനു ശേഷം മാത്രമേ 398 പ്ലാന്‍ ചെയ്യാവൂ. കാരണം ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റ് താരിഫില്‍ ഇപ്പോഴും 398 പ്ലാനിന്റെ കാലാവധി 35 ദിവസമാണ്. ഈ ഓഫര്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്നും സൂചനയുണ്ട്.

Share This:

Comments

comments