പുതുമുഖ ഗായകര്‍ക്ക് ഒരുപാട് അവസരങ്ങള്‍, വ്യാജസിഡികള്‍ ആല്‍ബം നിര്‍മാണത്തെ ബാധിച്ചു: ബിജു നാരായണന്‍.

പുതുമുഖ ഗായകര്‍ക്ക് ഒരുപാട് അവസരങ്ങള്‍, വ്യാജസിഡികള്‍ ആല്‍ബം നിര്‍മാണത്തെ ബാധിച്ചു: ബിജു നാരായണന്‍.

0
849
ജയന്‍ കൊടുങ്ങല്ലൂര്‍.
റിയാദ്: സംഗീതരംഗത്ത് പുതിയ കാലഘട്ടത്തിലെ മാറ്റം അനിവാര്യതയാണെന്നും പുതിയ പിന്നണി ഗായകരും സംഗീത സംവിധായകരും ഈ കലാഘട്ടത്തിലെ യുത്തിന് വേണ്ട സംഗീതമാണ് നല്‍കുന്നതെന്നും അതുകൊണ്ട് തന്നെ പഴയകാല ഗാനങ്ങളും പുതുതലമുറ ഗാനങ്ങളും രണ്ടു രണ്ടായി കാണാന്‍ കഴിഞ്ഞാല്‍ സംഗീതം എപ്പോഴും ഏതു കാലഘട്ടത്തിലും മികച്ചതായിതന്നെ നിലകൊള്ളും, പഴയപോലെ ഇപ്പോള്‍ ആല്‍ബങ്ങള്‍ ഇറങ്ങിയാല്‍ സോഷ്യല്‍ മീഡിയ വഴി വ്യാജകോപ്പി ഇറങ്ങുന്നത് ഈ രംഗത്ത് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.സിനിമയില്‍ മുഖം കാണിച്ചെങ്കിലും ഈ രംഗത്ത് തുടര്‍ന്ന് പോകുന്നതിന് താല്പര്യം ഇല്ലായിരുന്നു പിന്നണി ഗാനരംഗത്ത് ഉറച്ചുനില്‍ക്കാന്‍ കൂടുതല്‍ തിരുമാനിക്കുകയായിരുന്നു. സൗദിയില്‍ എത്തുന്നത് രണ്ടാം തവണയാണെന്നും മറ്റു ജി സി സി രാജ്യങ്ങളില്‍ നിരവധി തവണ വന്നിട്ടുണ്ടെന്നും ഏറണാകുളം ജില്ലക്കാരനായ തനിക്ക് ഏറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജു നാരായണന്‍ പറഞ്ഞു
എടപ്പ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍) ഏഴാമത് വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ബിജു നാരായണന്‍ റിയാദില്‍ എത്തിയത് വെള്ളിയാഴ്ച (15-12-2017) എക്സിറ്റ് പതിനെട്ടിലുള്ള നോഫ ഓഡിറ്റോറിയത്തില്‍ വെച്ച് “മെട്രോ ഫെസ്റ്റ് 2017” എന്ന് പേരിട്ടിരിക്കുന്ന സംഗീതനിശ അരങ്ങേറുന്നത്. വൈകീട്ട് ആറു മണിമുതല്‍ ആരംഭിക്കുന്ന പ്രോഗ്രാം രാത്രി പന്ത്രണ്ടുമണിവരെ നീണ്ടുനില്‍ക്കും.
ബിജു നാരായണനൊപ്പം സൗദി ഗായകന്‍ അഹമ്മദ്‌ മൈമനിയും പങ്കെടുക്കുന്നു കൂടാതെ റിയാദിലെ വിവിധകലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കലാസാംസ്കാരിക രാഷ്ട്രിയ രംഗത്തെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി. സൗദിയിലെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകുന്ന സംഘടനയിലെ പാവപെട്ട അംഗങ്ങള്‍ക്ക് വിമാന ടിക്കറ്റ് നല്‍കുന്നുണ്ടെന്നും പ്രവാസികളുടെ പുനരധിവാസം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്നതല്ലെന്നും മറ്റുള്ളവരുമായി ഈ കാര്യത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംഘടനാ ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രദീപ്‌ മേനോന്‍, മുഖ്യസ്പോന്‍സറായ എല്‍ ജി യുടെ പ്രതിനിധി മിര്‍സ ഇമ്രാന്‍, ജോയ്ച്ചന്‍, മുഹമ്മദ്‌ അലി ആലുവ, അനീഷ്‌ ജേക്കബ്, ഡെന്നിസ് ലീബ വര്‍ഗീസ്‌,എന്നിവര്‍ പങ്കെടുത്തു

Share This:

Comments

comments