ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ബീഹാര്‍, യുപി സ്വദേശികളെ നാട്ടിലെത്തിച്ചു.

ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ബീഹാര്‍, യുപി സ്വദേശികളെ നാട്ടിലെത്തിച്ചു.

0
1011
ജയന്‍ കൊടുങ്ങല്ലൂര്‍
റിയാദ്: രണ്ടു വർഷം മുൻപ് അസിസിയിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിൽ വിവിധ തസ്തികയിൽ ജോലിക്കെത്തിയ ബീഹാർ .യുപി സ്വദേശികളായ 8 പേർ കഴിഞ്ഞ ഒൻപതുമാസമായി ശമ്പളമോ ജോലിയോ ഇല്ലാതെ രണ്ടാൾക്ക് മാത്രം താമസിക്കാവുന്ന ചെറിയറൂമിൽ നരകയാതന അനുഭവിച്ചു വന്നവർക്ക് സാമൂഹ്യപ്രവര്‍ത്തകനും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട്‌ അയൂബ് കരൂപ്പടന്ന. മാധ്യമ പ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ എന്നിവരുടെ ഇടപെടലാൽ നാടണഞ്ഞു
ജാകീര്‍ മുഹമ്മദ്‌ (ബീഹാര്‍) പ്രമോദ് സിന്‍ഹ (ബീഹാര്‍) എം ഡി നെജീം (ബീഹാര്‍ ) മുതാജ് അന്‍സാരി (ബീഹാര്‍) സഹിദൂല്‍ (വെസ്റ്റ്‌ ബംഗാള്‍) രാജന്‍ (യു.പി) ബുദൈ (യു.പി) റാം സേവക് (യു.പി ) എന്നി തൊഴിലാളികൾ എംബസിയിൽ പരാതി റെജിസ്റ്റർ ചെയ്യുകയും കേസ് സാമൂഹ്യ പ്രവർത്തകരെ ഏൽപ്പിക്കുകയും കമ്പനി അധികൃതരുമായി അയൂബ് കരൂപ്പടന്നയും ജയൻ കൊടുങ്ങല്ലൂരും സംസാരിക്കുകയും വളരെ പോസിറ്റിവ് ആയി വിഷയങ്ങൾ പരിഹരിക്കാമെന്ന് കമ്പനി ഉടമ വാക്ക് തരുകയും തൊഴിലാളികളുടെ പാസ്പോര്ട്ട് ഏൽപ്പിക്കുകയും കുടിശ്ശികയുള്ള ശംബളം പകുതി തരാമെന്നും തന്റെ കമ്പനി കോൺട്രാക്ട് ഇല്ലാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സ്പോൺസറുടെ അഭ്യർത്ഥന തൊഴിലാളികൾ അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും എക്സിറ്റ് അടിക്കുകയും പതിനഞ്ചു ദിവസത്തിനുള്ളിൽ തൊഴിലാളികൾക്ക് കുടിശിക ശമ്പളം കുറച്ചു കൊടുക്കാമെന്നും ബാലൻസ് എംബസിയിൽ രേഖാമൂലം ഏൽപ്പിക്കാമെന്നും പറഞ്ഞെങ്കിലും സ്പോൺസർ ഒളിച്ചുകളിക്കുകയാണ് ഉണ്ടായത്
ഇതിനിടയിൽ തൊഴിലാളികളെ കൊണ്ടുവന്ന ട്രാവൽസ് ഉടമയുടെ ലൈസൻസ് എംബസി റദ്ദാക്കുകയും ഉടമ ഉടനെ സൗദിയിൽ എത്തി എമ്പസിയുമായി ബന്ധപ്പെട്ടപ്പോൾ കേസിൽ ഇടപെട്ടിരിക്കുന്ന സാമൂഹ്യപ്രവർത്തകരുമായി ബന്ധപ്പെടാനും വിഷയങ്ങൾ അവസാനിപ്പിക്കാനും നിർദേശിച്ചതനുസരിച് തൊഴിലാളികളുടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൂടാതെ സൗദിയുടെ വാക്ക്മാറ്റവും നിസഹകരണവും മൂലം ട്രാവൽ ഉടമ സമ്മർദ്ദത്തിലായതിനാൽ അദ്ദേഹം എട്ട് തൊഴിലാളികൾക്കും 1500 റിയാൽ വീതം നല്‍കുകയും മാനസികമായി തളർന്ന തൊഴിലാളികൾ എങ്ങിനെയെങ്കിലും നാട്ടിൽ പോയാൽ മതിയെന്ന നിലപാട് സീകരിക്കുകയാണ് ഉണ്ടായത് ഇതിനിടയില്‍ സ്പോന്‍സര്‍ എംബസിയില്‍ വരുകയും അദേഹത്തിന് ഇന്ത്യയില്‍ പോകാനും പുതിയ ആളുകളെ റിക്രൂട്ട്മെന്‍റ് ചെയ്തു കൊണ്ടുവരാനുമായി വിസക്ക് വേണ്ടി എംബസിയില്‍ നില്‍കുമ്പോള്‍ സാമുഹ്യപ്രവര്‍ത്തകര്‍ അയാളെ കാണുകയും വിസ കാര്യാലയത്തില്‍ അന്നെഷിച്ചപ്പോള്‍ വിസക്ക് വന്നതാണെന്നും വിസ അനുവദിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത് തുടര്‍ന്ന് സാമുഹ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ തൊഴിലാളികളുമായി ബന്ധപെട്ട കേസ് അറിയിക്കുകയും അതനുസരിച്ച് പിറ്റെദിവസം അദ്ദേഹത്തിന്‍റെ വിസ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു പിന്നിട് സ്പോന്‍സര്‍ ബന്ധപെടുകയും ഉടനെ തൊഴിലാളികളുടെ ശംബളകുടിശിക എംബസിയെ ഏല്‍പ്പിക്കാമെന്ന് പറയുകയും വീണ്ടും കബളിപ്പികുകയുമാണ് ചെയ്തത്.
സ്പോന്‍സര്‍ എമ്ബസിയെയും സാമുഹ്യപ്രവര്‍ത്തകരെയും കബളിപ്പികുകായാണ് എന്ന് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ തങ്ങള്‍ കേസിനില്ല നാട്ടില്‍ പോകുകയാണ് ട്രാവല്‍ ഉടമയെകൊണ്ട് കൊടുപ്പിച്ച ചെറിയ തുകയും വാങ്ങി തൊഴിലാളികള്‍ എല്ലാവരും സാമുഹ്യപ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ് നാട്ടിലേക്ക് യാത്രയായി.സ്പോന്‍സര്‍ക്ക് എപോഴെങ്കിലും ഇന്ത്യയില്‍ പോകണമെങ്കില്‍ അദ്ദേഹത്തിന്‍റെ വിസനിരോധനം നീക്കണമെങ്കില്‍ പരാതി നല്‍കിയ തൊഴിലാളികളുടെ ശംബള കുടിശിക എംബസിയില്‍ ഏല്‍പ്പിച്ചാലെ കഴിയൂവെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.

സൗദിയില്‍ ദിവസവും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്ന് പല തൊഴിലാളികളും കേസ് കൊടുത്ത് അതിന്‍റെ പിന്നാലെ നടന്ന് ബുദ്ധിമുട്ടാനും കേസ്തീരുന്ന കാലാവധിവരെ പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികമില്ലാത്തതുകൊണ്ടും എങ്ങെനെയെങ്കിലും നാട് പിടിച്ചാല്‍ മതിയെന്ന നിലപാടാണ് എടുക്കുന്നത് ഇത് തിരിച്ചറിഞ്ഞ് ഇത്തരം കമ്പനികള്‍ വിദഗ്ധമായി തങ്ങളുടെ തൊഴിലാളികളെ കബളിപ്പിക്കുന്നത് എംബസിയില്‍ വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ചൂണ്ടികാണിക്കാന്‍ സാധികുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട്‌ അയൂബ് കരൂപടന്നയും ചൂണ്ടികാണിച്ചു

ചിത്രം: നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന

Share This:

Comments

comments