ഒരു രൂപയ്ക്ക് വിമാനയാത്ര : തകര്‍പ്പന്‍ ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചെത്തുന്നു.

ഒരു രൂപയ്ക്ക് വിമാനയാത്ര : തകര്‍പ്പന്‍ ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചെത്തുന്നു.

0
961
ജോണ്‍സണ്‍ ചെറിയാന്‍.
ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ ആദ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായാണ് കമ്ബനി തങ്ങളുടെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിച്ചുകൊണ്ടായിരിക്കും കമ്ബനിയുടെ രണ്ടാംവരവ്.
ഡിസംബര്‍ 22നയിരിക്കും സര്‍വീസ് പുനരാരംഭിക്കുകയെന്നും മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്നുമാണ് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്ബനികള്‍ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ഒരു രൂപയ്ക്ക് പറക്കാന്‍ അവസരമൊരുങ്ങുമെന്ന് ക്യാപ്റ്റന്‍ ഗോപിനാഥ് പറയുന്നു. 2003 ലായിരുന്നു മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്.

Share This:

Comments

comments