Wednesday, April 24, 2024
HomeCinemaഒടിയനിലെ മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ ലാലേട്ടന്‍ കുറച്ചത് 18 കിലോ ശരീരഭാരം.

ഒടിയനിലെ മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ ലാലേട്ടന്‍ കുറച്ചത് 18 കിലോ ശരീരഭാരം.

ഒടിയനിലെ മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ ലാലേട്ടന്‍ കുറച്ചത് 18 കിലോ ശരീരഭാരം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് മെലിഞ്ഞു സുന്ദരനായി ലാലേട്ടന്‍. ഒടിയന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനാണ് മോഹന്‍ ലാല്‍ 18 കിലോ തൂക്കം കുറച്ച്‌ സുന്ദരനായിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയയൊന്നു കൂടാതെ നടനെ മെലിഞ്ഞു സുന്ദരനാകാന്‍ സഹായിച്ചത്. മെലിഞ്ഞു സുന്ദരനായി ലാലേട്ടന്‍. ഡോക്ടര്‍മാരും ഫിസിയോ തെറപിസ്റ്റുകളും ഡയറ്റീഷ്യനുമെല്ലാം അടങ്ങിയ 30 അംഗ സംഘമാണ് മലയാളത്തിന്റെ പ്രിയ നടനെ മെലിയാന്‍ സഹായിച്ചത്.
ദിവസവും ആറു മണിക്കൂറിലേറെ നീളുന്ന പരിശീലനും ഭക്ഷണക്രമവുമെല്ലാം കൊണ്ടാണ് ഇതു സാദ്ധ്യമാക്കിയിരിക്കുന്നത്. നായകന്റെ മാറ്റം കാണാന്‍ ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒപ്പമുണ്ടായിരുന്നു. പരിശീലനവും പ്രത്യേക ജീവിതചര്യയും ഇനിയും തുടരുമെന്ന് നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ജനുവരി ആദ്യം ഒടിയന്‍ ചിത്രീകരണം പുനരാരംഭിക്കും. ഈ ഘട്ടത്തിലാണ് നായകന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments