തന്നെ ഫുട്ബോള്‍ ദൈവമെന്ന് വിളിക്കരുത്: മറഡോണ.

തന്നെ ഫുട്ബോള്‍ ദൈവമെന്ന് വിളിക്കരുത്: മറഡോണ.

0
430
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ എല്ലാവരും ഒരുപോലെ പരയുന്ന പേരായിരിക്കും മറഡോണ. ഫുട്ബോള്‍ ദൈവമെന്നാണ് മറഡോണയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്നെ ഫുട്ബോള്‍ ദൈവമെന്ന് വിളിക്കരുതെന്നാണ് മറഡോണ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ദൈവമൊന്നുമല്ലെന്നും ഒരു സാധാരണ ഫുടാബോളര്‍ മാത്രമാണെന്നും മറഡോണ പറഞ്ഞു.
കൊല്‍ക്കത്തയിലെത്തിയ മറഡോണ പരിഭാഷകന്‍ മുഖേനയാണ് കൊല്‍ക്കത്തയെ അഭിസംബോധന ചെയ്തത്. കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാ സഹായവും പുതിയ ആംബുലന്‍സും മറഡോണ ഫ്ലാഗ് ഓഫ് ചെയ്തു. 2008ല്‍ മറഡോണ എത്തിയപ്പോള്‍ നഗരം സാക്ഷ്യംവഹിച്ച തിരക്കൊന്നുമുണ്ടായില്ലെങ്കിലും പ്രിയതാരത്തെ ഒരു നോക്കുകാണാന്‍ ആരാധകര്‍ തിക്കിത്തിരക്കി.
മറഡോണയുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമയും കൊല്‍ക്കത്തയില്‍ ഇതിഹാസതാരം അനാവരണം ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ പിന്നീട് ഇതു സ്ഥാപിക്കും. 1986ലെ ലോകകപ്പ് കിരീടമുയര്‍ത്തി മറഡോണ നില്‍ക്കുന്ന വിധമാണ് പ്രതിമയുടെ രൂപകല്‍പന.

Share This:

Comments

comments