രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍.. സ്ഥാനാരോഹണം ശനിയാഴ്ച.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍.. സ്ഥാനാരോഹണം ശനിയാഴ്ച.

0
915
Rahul Gandhi public meeting at anjar in Kutch, during Gujarat Election... Express photo javed raja.. 5-12-2017
ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ഇനി കോണ്‍ഗ്രസ്സിനെ രാഹുല്‍ ഗാന്ധി നയിക്കും. രാഹുലിനെ ദേശീയ അധ്യക്ഷനായി കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ചുമതലയേല്‍ക്കും. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പദവി ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ മാധ്യമങ്ങളെ അറിയിച്ചത്. ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വലിയ ആഘോഷത്തിലാണ്.
രാഹുല്‍ സ്ഥാനം ഏറ്റെടുക്കുന്നത് വഴി കോണ്‍ഗ്രസ്സില്‍ വലിയൊരു മാറ്റം സംഭവിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സ് വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സമയത്താണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയത്. കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിയില്‍ ഉള്ളയാള്‍ ജീവനോടെയിരിക്കുമ്ബോള്‍ തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ്സില്‍ നേതൃമാറ്റമുണ്ടാകുന്നത്.

Share This:

Comments

comments