Thursday, April 25, 2024
HomeCinemaകല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

കല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

കല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സുമേഷ് ലാല്‍ ഒരുക്കുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രീമയി എത്തുന്നത്. സിനിമ ഭാഗ്യത്തിന്റെ ഒരിടം കൂടിയാണ്. അതുകൊണ്ട് തന്നെ പല താരങ്ങളും സിനിമയില്‍ സജീവമാകുന്നതോടെ പേരുകള്‍ മാറ്റുക സ്വാഭാവികം. ഇപ്പോള്‍ ശ്രീമയിയും പേര് മാറ്റിയിരിക്കുകയാണ്.
ശ്രീമയി എന്ന പേരിനു പകരം ശ്രീസംഖ്യ എന്നപേരിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. അതിനുള്ള കാരണവും പറയുന്നു. ശ്രീമയി എന്ന പേരിന് വൈബ്രേഷന്‍ കുറവാണ്. അമ്മൂമ്മ വിജയലക്ഷ്മിക്ക് ന്യൂമറോളജി അറിയാം. ശ്രീസംഖ്യ എന്ന പേര് അമ്മൂമ്മ തിരഞ്ഞെടുത്തതാണ്. പുരാണത്തില്‍ സൂര്യഭഗവാന്റെ ഭാര്യയുടെ പേരാണ് സംഖ്യ.
RELATED ARTICLES

Most Popular

Recent Comments