സോഷ്യല്‍മീഡിയ ഇപ്പോള്‍ ഈ കൊച്ചുസുന്ദരിക്ക് പിന്നാലെയാണ് : ഈ സുന്ദരി കുട്ടി ആരാണെന്നറിയണ്ടെ?.

സോഷ്യല്‍മീഡിയ ഇപ്പോള്‍ ഈ കൊച്ചുസുന്ദരിക്ക് പിന്നാലെയാണ് : ഈ സുന്ദരി കുട്ടി ആരാണെന്നറിയണ്ടെ?.

0
707
ജോണ്‍സണ്‍ ചെറിയാന്‍.
മോസ്കോ : ഒരു കുഞ്ഞുസുന്ദരിക്ക് പിന്നിലാണ് പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും .റഷ്യയില്‍ നിന്നുള്ള 6 വയസുകാരിയെയാണ് മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ വേള്‍ഡായി സോഷ്യല്‍ മീഡിയയും പാശ്ചാത്യ മാധ്യമങ്ങളും ആഘോഷിക്കുന്നത്.
ഇത്തവണ സോഷ്യല്‍ മീഡീയ താരമാക്കിയത് ഒരു കൊച്ചുസുന്ദരിയെയാണ്. വിടര്‍ന്ന നീലക്കണ്ണുകളും ചുവന്ന തുടുത്ത കവിളുകളുമായി പാവക്കുട്ടിയെ പോലുള്ള അവളുടെ പേരാണ് അനസ്തേസ്യ.
അവളുടെ ഓരോ ഭാവങ്ങളും ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് അമ്മ അന്നയ്ക്കൊരു ഹോബിയാണ് .ഓരോ ഫോട്ടോകള്‍ക്കും ലക്ഷങ്ങളാണ് ലൈക്കും കമന്റും. ഫോട്ടോകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നാലാം വയസില്‍ മോഡിലിങ്ങിലേക്കെത്തി. ഇപ്പോള്‍ റഷ്യയിലെ തിരക്കേറ്റിയ കുഞ്ഞുമോഡലാണ് ഈ സുന്ദരിക്കുട്ടി.
അന്ന നിയന്ത്രിക്കുന്ന അനസ്തേസ്യുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവളെ പിന്തുടരുന്നത് 5 ലക്ഷം പേരാണ് . എല്ലാവരും ഫോട്ടോകള്‍ക്ക് താഴെ കമന്റിടുന്നത് മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ വേള്‍ഡെന്ന്.
ഒടുക്കം പാശ്ചാത്യ മാധ്യമങ്ങളും ആസുന്ദരിയെ ഏറ്റെടുത്തു. ഫ്രഞ്ച് മോഡലായ തൈലിനെയായിരുന്നു മുന്‍പ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇതുപോലെ ആഘോഷിച്ചത് . ഇപ്പോള്‍ തിരക്കേറിയ മോഡലാണ് 16 കാരിയായ തൈലീന്‍. ആ പാതയിലേക്ക് അനസ്തേസ്യയുമെത്തുമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

Share This:

Comments

comments