അലബാമ സെനറ്റ് സ്ഥാനാര്‍ത്ഥി റോയ്മൂറിന് ട്രമ്പിന്റെ പിന്തുണ.

അലബാമ സെനറ്റ് സ്ഥാനാര്‍ത്ഥി റോയ്മൂറിന് ട്രമ്പിന്റെ പിന്തുണ.

0
454
പി.പി. ചെറിയാന്‍.
അലബാമ: ലൈംഗീക അപവാദത്തില്‍ ഉള്‍പ്പെട്ടു എന്നു പറയപ്പെടുന്ന റിപ്പബ്ലിക്കന്‍ അലബാമ സെനറ്റ് സ്ഥാനാര്‍ത്ഥി റോയ്മൂറിന് പ്രസിഡന്റ് ട്രമ്പ് ഔദ്യോഗീകമായി പിന്തുണ നല്‍കിയത്. റോയ്മൂറിന്റെ വിജയ പ്രതീക്ഷകള്‍ക്ക് കരുത്തേകി. റോയ്മൂറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്, അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും, അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന്, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ജീവിക്കുന്നതിനുള്ള അവസരം തുടര്‍ന്നും ലഭിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് സെനറ്റില്‍ റോയ്മൂറിന്റെ വോട്ട് അനിവാര്യമാണ്. റോയ് മൂര്‍ തിരഞ്ഞെടുക്കപ്പെടുക തന്നെ വേണം. ഇന്ന്(ഡിസംബര്‍ 4ന്) ട്രമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡമോക്രാറ്റുകള്‍ ഒറ്റകെട്ടായി ടാക്സ് ബില്ലിന് എതിരായി വോട്ടു ചെയ്തത് റോയ്മൂറിന്റെ സാന്നിദ്ധ്യം സെനറ്റില്‍ ഉറപ്പാക്കേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ട്രമ്പ് ചൂണ്ടികാട്ടി.
മൂറിന് 30 വയസ്സുള്ളപ്പോള്‍ തങ്ങളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്നതാണ് 14 ഉം 16 ഉം വയസ്സുള്ള രണ്ട് സ്ത്രീകള്‍ ഈയ്യിടെ ഉന്നയിച്ച ആരോപണം റോയ്മൂറിന്റെ വിജയപ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ട്രമ്പിന്റെ പിന്തുണ ലഭിച്ചതോടെ റോയ്മൂര്‍ അലബാമയില്‍ ജിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Share This:

Comments

comments