Friday, March 29, 2024
HomeGulfദുബായില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തെട്ടുകാരനെ രക്ഷിച്ച മലയാളിയുവാവിന് അഭിനന്ദനപ്രവാഹം .

ദുബായില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തെട്ടുകാരനെ രക്ഷിച്ച മലയാളിയുവാവിന് അഭിനന്ദനപ്രവാഹം .

ദുബായില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തെട്ടുകാരനെ രക്ഷിച്ച മലയാളിയുവാവിന് അഭിനന്ദനപ്രവാഹം.

ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ് : ആത്മഹത്യ ചെയ്യാന്‍ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടിയ നേപ്പാളി യുവാവിന്റെ ജീവന്‍ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് അഭിനന്ദനപ്രവാഹം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കരാമയില്‍ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നും തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹതാമസക്കാര്‍ ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് ആന്‍ഡ് റെസ്ക്യു സര്‍വീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പാരാ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടന്‍ ബര്‍ ദുബായില്‍ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു.
നാലാം നിലയിലെ യുവാവിന്റെ ഫ്ലാറ്റിലേയ്ക്ക് ഇവര്‍ എത്തിയപ്പോള്‍ യുവാവ് ജനാലയ്ക്കടുത്ത് നില്‍ക്കുകയായിരുന്നു. ഷെബിയെയും സംഘത്തെയും കണ്ടപ്പോള്‍ ഇയാള്‍ താഴേക്ക് ചാടി. ഉടന്‍ ഷെബി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയും കാലില്‍ പിടികിട്ടുകയും ചെയ്തു. സര്‍വശക്തിയുമെടുത്ത് അതില്‍ മുറുകെ പിടിച്ചു.
ഉടന്‍ സഹപ്രവര്‍ത്തകന്‍ മാര്‍ക് ടോറിസും ചേര്‍ന്ന് യുവാവിനെ വലിച്ച്‌ മുകളിലേയ്ക്കിട്ടു. ജീവന്‍ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.
RELATED ARTICLES

Most Popular

Recent Comments