Friday, April 19, 2024
HomeCinemaനടു റോഡില്‍ ആരാധികക്കൊപ്പം ഫോട്ടോയെടുത്ത വരുണ്‍ ധവാന് മുംബൈ പോലീസിന്റെ പിഴ.

നടു റോഡില്‍ ആരാധികക്കൊപ്പം ഫോട്ടോയെടുത്ത വരുണ്‍ ധവാന് മുംബൈ പോലീസിന്റെ പിഴ.

നടു റോഡില്‍ ആരാധികക്കൊപ്പം ഫോട്ടോയെടുത്ത വരുണ്‍ ധവാന് മുംബൈ പോലീസിന്റെ പിഴ.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:നടു റോഡില്‍ സെല്‍ഫി എടുത്ത ബോളിവുഡ് താരത്തിന് പണി കിട്ടി. വരുണ്‍ ധവാനാണ് ആരാധികക്കൊപ്പം ഫോട്ടോയെടുത്തതിന് മുംബൈ പോലീസ് പിഴ ചുമത്തിയത്. മുംബൈയിലെ തിരക്കേറിയ ജംക്ഷനിലെ ട്രാഫിക് സിഗ്നലിലാണ് സംഭവം.
സിഗ്നലില്‍ കുടുങ്ങി നില്‍ക്കുകയായിരുന്ന വരുണ്‍ ധവാന്റെ കാറിന് തൊട്ടടുത്തു കിടന്ന ഓട്ടോറിക്ഷയിലുണ്ടായ ആരാധിക താരത്തോട് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വരുണ്‍ യുവതിയുടെ ഫോണ്‍ കൈയില്‍ വാങ്ങി സെല്‍ഫിയെടുത്തു നല്‍കി. ഈ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന ഒരു ന്യൂസ് ഫൊട്ടോഗ്രാഫര്‍ പകര്‍ത്തുകയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. തല കാറിനു പുറത്തിട്ട നടന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്നു ചിത്രത്തില്‍ വ്യക്തമായതോടെ നിയമ നടപടിയുമായി മുംബൈ പോലീസ് എത്തുകയായിരുന്നു.
‘ഇത്തരം സാഹസം വെള്ളിത്തിരയില്‍ ഫലിച്ചേക്കും; റോഡുകളില്‍ വേണ്ട. യുവാക്കളുടെ ആരാധനാപാത്രമായ താങ്കളില്‍നിന്നു കൂടുതല്‍ മെച്ചപ്പെട്ട പെരുമാറ്റം പ്രതീക്ഷിക്കുന്നു. പിഴ ചുമത്തിയുള്ള ഇ-ചലാന്‍ പിന്നാലെ വരുന്നുണ്ട്. എന്നാല്‍ അടുത്ത പ്രാവശ്യം ശിക്ഷ കടുപ്പമായിരിക്കും’ മുംബൈ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments