Wednesday, April 24, 2024
HomeKeralaതലസ്ഥാനത്തെ ക്വാറി അപകടം : മരണ സംഖ്യാ ഉയരുന്നു .

തലസ്ഥാനത്തെ ക്വാറി അപകടം : മരണ സംഖ്യാ ഉയരുന്നു .

തലസ്ഥാനത്തെ ക്വാറി അപകടം : മരണ സംഖ്യാ ഉയരുന്നു .

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : പാറശ്ശാല കുന്നത്തുകാലില്‍ പാറമട ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. സേലം സ്വദേശി സതീഷ് മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം അപകടമുണ്ടായ പാറമടയ്ക്ക് പഞ്ചായത്തിന്‍റെ ലൈസന്‍സില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments