Tuesday, April 16, 2024
HomeKerala"കർമപഥത്തിൽ ചൂട്ടേന്തിയവർ " പ്രകാശനം ചെയ്തു.

“കർമപഥത്തിൽ ചൂട്ടേന്തിയവർ ” പ്രകാശനം ചെയ്തു.

"കർമപഥത്തിൽ ചൂട്ടേന്തിയവർ " പ്രകാശനം ചെയ്തു.

നസീബ്.
തിരൂർക്കാട്: ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയയിലെ മുൻ കാല പ്രവർത്തകരുടെ ജീവിതം രേഖപ്പെടുത്തുന്ന ഓർമ പുസ്തകം “കർമപഥത്തിൽ ചൂട്ടേന്തിയവർ ” പ്രകാശനം ചെയ്തു. എസ് ഐ ഒ മങ്കട ഏരിയ സമ്മേളനോപഹാരമായ ഓർമ പുസ്തകം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എസ് ഐ ഒ കേന്ദ്ര ശൂറാ അംഗം അലിഫ് ഷുക്കൂറിന് നൽകിയാണ് പ്രകാശനം ചെയ്തത്.എസ് ഐ ഒ മങ്കട ഏരിയ വൈസ് പ്രസിഡൻ്റ് അലീഫ് കൂട്ടിൽ ആണ് പുസ്തകം തയാറാക്കിയത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിമാരായ പി.റുക്സാന, സുബൈദ ടീച്ചർ, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ , സോളിഡാരിറ്റി ഏരിയ സെക്രട്ടറി അബ്ദുല്ല, ജി ഐ ഒ ഏരിയ പ്രസിഡൻ്റ് അദീബ, എസ് ഐ ഒ ഏരിയ പ്രസിഡൻ്റ് അഫ്സൽ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷൻ :” കർമ പഥത്തിൽ ചൂട്ടേന്തിയവർ ” പുസ്തകം ജമാഅത്തെ ഇസ്ലാമി  സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ    എസ് ഐ ഒ കേന്ദ്ര ശൂറാ അംഗം അലിഫ്  ഷുക്കൂറിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments