Tuesday, April 16, 2024
HomePoems"വിണ്‍ഛത്രം". (കവിത)

“വിണ്‍ഛത്രം”. (കവിത)

"വിണ്‍ഛത്രം". (കവിത)

മഞ്ജുള ശിവദാസ്‌ റിയാദ്.
വിശ്വമാനവരനേക ചിന്ത-
കളനശ്വര സ്നേഹ ചിത്തരായ്,
വിവേചനം വിഷം ചീറ്റിടാത്തൊരീ-
വിണ്‍കുടക്കീഴിനുള്ളിലായ്,
ഐക്യമോടെ മരുവീടുമെങ്കിലീ-
ഭൂതലം ശാന്തസുന്ദരം.
ഒത്തുചേര്‍ന്നങ്ങു നില്‍ക്കുകില്‍-
കാരിരുമ്പു തോല്‍ക്കുന്ന ശക്തര്‍ നാം.

കൂടെയല്ല പിറന്നതെങ്കിലു-
മുടപ്പിറപ്പുകള്‍ തന്നെ നാം.
കൂരിരുള്‍ നീക്കി സ്നേഹ ദീപം
തെളിച്ചിടും നല്‍ സഹോദരര്‍.

പാതി വീഥിയിലഴല്‍കയത്തി-
ലേക്കാഴ്ന്നുപോം സഹജീവിയെ,
സാന്ത്വനത്തിന്‍ കരങ്ങളേകി-
യുയര്‍ത്തി ശക്തി പകര്‍ന്നിടാം.

ഫലമോര്‍ത്തിടാതെ തണലേകിടും-
തരുവായിടാം കര്‍മ്മവീഥിയില്‍.
ധാര്‍ഷ്ട്യചിന്ത വെടിഞ്ഞു നമ്മിലെ-
ധര്‍മ്മ ബോധമുണര്‍ത്തിടാം.

RELATED ARTICLES

Most Popular

Recent Comments