ലഹരിക്കെതിരെ പോരാടുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്: ഋഷിരാജ് സിങ്.

ലഹരിക്കെതിരെ പോരാടുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്: ഋഷിരാജ് സിങ്.

0
480
ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട് :ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. കേരളം ഇന്ന് വലിയ ഭീഷണിയാണ് നേരിടുന്നത് . ലഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കേരളം എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമൂഹിക പ്രശ്നമായി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട് കോമിന്റെ ലഹരിവിരുദ്ധ ക്യാംപെയിന്‍ പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ നിരോധിച്ചതുകൊണ്ട് മദ്യപാനം കുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതില്‍ അടിസ്ഥാനമില്ല . ശക്തമായ ബോധവല്ക്കരണ പരിപാടിക്കൊപ്പം സമൂഹം ഒന്നങ്കടം ഇതിനെതിരെ പ്രവര്‍ത്തിക്കണം . വെറും ബോധവല്‍കരണ പരിപാടി കൊണ്ട് കാര്യമില്ല . മാധ്യമങ്ങളും സമൂഹവും ഉദ്യോഗസ്ഥരും ഒന്നിക്കണം. മാധ്യമങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് . മാതൃഭൂമിയുടെ ക്യാമ്ബയിന്‍ വലിയ കാര്യമാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇപ്പോള്‍ പുതിയ തരത്തിലുള്ള നൈട്രോസെപാം പോലുള്ള ഗുളികകള്‍ ഉപയോഗിച്ചുള്ള ലഹരി കണ്ടെത്തല്‍ വര്‍ധിച്ചിട്ടുണ്ട് . ഇതിനെ ഗൗരവമായി തന്നെ കാണണം . അന്യ സംസ്ഥാനത്തു നിന്നാണ് ഇത്തരം ഗുളികകള്‍ എത്തുന്നത് . ഇതിനെതിരെ എക്സൈസ് അധികൃതരും മറ്റും ശക്തമായ നടപടി സ്വീകരിച്ചു വരുന്നുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ അധികൃതരോടും ഡോക്ടറുടെ നിര്‍ദശമില്ലാതെ ഇത്തരം ഗുളികകള്‍ ആര്‍ക്കും കൊടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Share This:

Comments

comments