വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി മേജര്‍ രവി രംഗത്ത്.

വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി മേജര്‍ രവി രംഗത്ത്.

0
523
ജോണ്‍സണ്‍ ചെറിയാന്‍.
വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തൃശൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനെപ്പറ്റി വികാരം കൊള്ളുന്ന ആളുകള്‍ക്ക് യാതൊന്നും അറിയില്ല. ആ കാര്യം മനസിലാക്കാതെയാണ് താനും ആദ്യം പ്രതികരിച്ചതെന്നും മേജര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ‘ക്ലോസ് എന്‍കൗണ്ടര്‍’ പരിപാടിയിലായിരുന്നു മേജര്‍ രവിയുടെ തിരുത്ത്.
വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ മേജര്‍ രവിക്ക് മറുപടിയുമായി സംവിധായകന്‍ എം.എ നിഷാദും മറ്റും രംഗത്ത് വന്നിരുന്നു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റടുത്തതിനെതിരെ ആര്‍.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദ സന്ദേശത്തിനെതിരെയാണ് സംവിധായകന്‍ നിഷാദ് ഉള്‍പ്പെടെ നിരവധിപേര്‍ എത്തിയത്. തനിക്കെതിരെ ഉയര്‍ന്ന് കേള്‍ക്കുന്ന ആരോപണങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും പറയുന്നവര്‍ പറയട്ടെ എന്നാണ് തന്റെ നിലപാടെന്നും രവി നേരത്തെ പറഞ്ഞത്.

Share This:

Comments

comments