കരുത്ത് തെളിയിച്ച വിദ്യാർഥി റാലിയോടെ എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കം.

കരുത്ത് തെളിയിച്ച വിദ്യാർഥി റാലിയോടെ എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കം.

0
205
ഷക്കീബ്.
വളാഞ്ചേരി : കരുത്ത് തെളിയിച്ച വിദ്യാർഥി റാലിയോടെ എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തിന് പൂക്കാട്ടിരിയിൽ തുടക്കം.  ‘വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നിൽപ്പ്’ തലക്കെട്ടിൽ ആണ് സമ്മേളനം.
കരിനിയമങ്ങൾ ഉപയോഗിച്ച്‌ തടവിലാക്കപ്പെട്ട നിരപരാധികളായ ആളുകൾക്ക്‌ ഐക്യപ്പെടാൻ പ്രകടനം അഹ്വാനം ചെയ്തു. സംഘ്പരിവാറിന്റെ എല്ലാ അജണ്ടകളെയും പൊളിക്കാനും സമത്വ സുന്ദര ഭാരതം പുലരാനും വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ ഉയർത്തി.
എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ പ്രസിഡന്റ് സി.ടി ജഅഫർ, ജോ. സെക്രട്ടറി അജ്മൽ ഷഹീൻ, കൺ വീനർ അബ്ദുൽ മുഫീദ്, പി ജാസിർ, വി.പി.എ സാബിർ, മുർഷിദ് അഹമ്മദ്, ഷക്കീബ്, മിസ് ഹബ്, ഷജാസ് എന്നിവർ വിദ്യാർഥി റാലിക്ക് നേതൃത്വം നൽകി.
————————-
Photo Caption: എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട്ടിരിയിൽ സംഘടിപ്പിച്ച വിദ്യാർഥി റാലി.

Share This:

Comments

comments