ജയിലിലിരുന്ന് ജഡ്ജിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ ഇന്ത്യന്‍ പൗരന് 30 വര്‍ഷം തടവ്.

ജയിലിലിരുന്ന് ജഡ്ജിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ ഇന്ത്യന്‍ പൗരന് 30 വര്‍ഷം തടവ്.

0
718
പി.പി. ചെറിയാന്‍.
ഒഹായൊ: ഫെഡറല്‍ ജഡ്ജിയെ വധിക്കാന്‍ ജയിലിരുന്ന് ഗൂഢാലോചന നടത്തിയ കേസ്സില്‍ ഇന്ത്യന്‍ പൗരനായ യാഹ്യ ഫറൂക്ക് മൊഹമ്മദിനെ(39) മൂന്ന് പതിറ്റാണ്ടോളം ജയിലിലടയ്ക്കുവാന്‍ നവംബര്‍ 6ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. യെമനിലെ ഭീകര സംഘടനകളെ സഹായിച്ചു എന്ന കുറ്റം ആരോപിച്ചാണ് യാഹ്യയെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചത്. യാഹ്യയുടെ സഹോദരന്മാര്‍ ഉള്‍പ്പെടെ 4 പേരാണ് ഈ കേസ്സിലെ പ്രതികള്‍.
യാഹ്യ ഫറൂക്കിന്റെ കേസ് വാദം കേള്‍ക്കാനിരുന്ന ജഡ്ജി ജാക്ക് സൗഹരിയെ തട്ടികൊണ്ടുപോയി വധിക്കുന്നതിന് ലൂക്കാസ് കൗണ്ടി കറക്ഷന്‍ സെന്ററിലെ സഹതടവുക്കാരനെ 15, 000 ഡോളര്‍ നല്‍കി ചുമതലപ്പെടുത്തി. എന്നാല്‍ തടവുക്കാരന്‍ ഈ വിവരം അണ്ടര്‍ കവര്‍ ഓഫീസര്‍ക്ക് കൈമാറി. അഡ്വാന്‍സായി 1000 ഡോളര്‍ ഏല്‍പിയ്ക്കുകയും ചെയ്തു.
2016 ഏപ്രില്‍ 26 ന് ജയിലിലിരുന്ന് പ്രതി അണ്ടര്‍കവര്‍ ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഗൂഢാലോചന പുറത്തായത്.
2002 മുതല്‍ 2004 വരെ ഒഹായൊ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന യാഹ്യ 2008 യു.എസ്.പൗരത്വമുള്ള യുവതിയെ വിവാഹം കഴിച്ചു.
ഇരുപത്തിയേഴര വര്‍ഷത്തെ ശിക്ഷ പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share This:

Comments

comments