രാത്രി ബാഗും തൂക്കി കടലയും കൊറിച്ച്‌ ഫഹദ് ; വീഡിയോ വൈറല്‍.

രാത്രി ബാഗും തൂക്കി കടലയും കൊറിച്ച്‌ ഫഹദ് ; വീഡിയോ വൈറല്‍.

0
708
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്നലെ കോട്ടയം പട്ടണത്തില്‍ ബാഗും തൂക്കി കടലയും കൊറിച്ച്‌ നടന്ന സൂപ്പര്‍ താരമായ ഫഹദ് ഫാസിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം കാര്‍ബണിന്റെ ഷൂട്ടിംഗിനാണ് താരം നഗരത്തിലെത്തിയത്. ചിത്രത്തിലെ ഒരു സീനിന്റെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ ഈ നടപ്പ്. ഷൂട്ടിംഗിനിടെ ആരോ എടുത്ത വീഡിയോ ആണിത്. വേണുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ കഥാപാത്രങ്ങള്‍. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Share This:

Comments

comments