സ്ത്രീകള്‍ക്ക് സംഭവിക്കാത്തതും എന്നാല്‍ പുരുഷന്മാര്‍ക്ക് സംഭവിക്കുന്നതും. (ചില സംഭവങ്ങള്‍)

സ്ത്രീകള്‍ക്ക് സംഭവിക്കാത്തതും എന്നാല്‍ പുരുഷന്മാര്‍ക്ക് സംഭവിക്കുന്നതും. (ചില സംഭവങ്ങള്‍)

0
378
മിലാല്‍ കൊല്ലം.
സ്ത്രീകൾക്ക്‌ സംഭവിക്കാത്തതും എന്നാൽ പുരുഷന്മാർക്ക്‌ സംഭവിക്കുന്നതും ആയ ഒന്നാണു.
മുൻ കാലങ്ങളിൽ പുരുഷന്മാർ പൊതുവിൽ നാണവും മാനവും അവിശമ്മ്യവും കൂടുതൽ ഉള്ളവർ ആയിരുന്നു. വിവാഹിതർക്ക്‌ പറ്റുന്ന പറ്റലാണു കേട്ടോ.
സാധാരണ അവധി ദിവസങ്ങളിൽ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ. അവധി ദിവസം രാവിലെ എഴുന്നേൽക്കുമ്പോഴേ അമ്മയോട്‌ പറയും അമ്മ ഇന്ന് എനിക്ക്‌ ഭഷണം ഒന്നും വേണ്ടാ. ഞാൻ ഇന്ന് ഭാര്യയുടെ വീട്ടിൽ പോകുകയാണു. പിന്നെ കുളിയും തേവാരവുമൊക്കേ കഴിഞ്ഞു വരുമ്പോൾ ഉച്ചയാകും. ഒരുങ്ങിപ്പിടിച്ച്‌ ഭാര്യയുടെ വീട്ടിൽ ചെല്ലുമ്പോൾ ഒരു നേരം ആകും. ഭാര്യ വിചാരിക്കും ഇപ്പോ വീട്ടിൽ നിന്ന് വരികയല്ലെ ഭക്ഷണം കഴിച്ചു കാണും എന്നാലും ഒന്നു ചോദിക്കാം എന്ന് വിചാരിച്ച്‌ ചോദിക്കും ചേട്ടാ ഉണ്ണുന്നോ?
അപ്പോൾ ഭർത്താവ്‌ :-ഇല്ല ഞാൻ കഴിച്ച്ട്ടാണു ഇറങ്ങിയത്‌.
പിന്നെ ഇരുന്നു കാര്യ്ങ്ങളൊക്കേ പറഞ്ഞു ചായയൊക്കേ കുടിച്ച്‌ അവിടുന്ന് ഇറങ്ങി രാത്രി ആകുമ്പോൾ വീട്ടിൽ എത്തും. അപ്പോൾ അമ്മ ചോദിക്കും നീ അങ്ങ്ന്നല്ലെ വരുന്നത്‌ അപ്പോ ഭക്ഷണം കഴിച്ചിട്ടായിരിക്കും ഇറങ്ങിയത്‌. എനിക്കറിയാം നിനക്ക്‌ ഒന്നും വേണ്ടി വരില്ലന്ന്. അതുകൊണ്ട്‌ ഞാൻ ഒന്നും വച്ചിരിപ്പില്ല.
പിന്നെ എന്ത്‌ ചെയ്യാനാ വയറും വിശന്ന് കിടന്ന് ഒരു ഉറക്കം. വേറേ ഒന്നു കൂടി ഉണ്ട്‌ ഇതിനിടക്ക്‌ ഹോട്ടലിൽ എങ്ങാണം കയറിയാലോ ഉടൻ ചോദ്യം വരും പെണ്ണുമ്പുള്ളയേ അങ്ങ്‌ കൊണ്ട്‌ നിർത്തിയിട്ട്‌ ഹോട്ടലിൽ ഉണ്ട്‌ നടക്കുകയാ അല്ലെ?
അതാണു പറയുന്നത്‌ ഭക്ഷണ കാര്യത്തിൽ ഒരു നാണവും മാനവും നോക്കിയിട്ട്‌ കാര്യമില്ല. വേണുന്നത്‌ എവിടെ ആയാലും ചോദിച്ചു വാങ്ങി കഴിക്കു വിശപ്പ്‌ അകറ്റു.

Share This:

Comments

comments