യു.എസ്.ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്സ് വാര്‍ഷീക അവാര്‍ഡ് ബാങ്ക്വറ്റ് ഡാളസ്സില്‍ നവംബര്‍ 2ന്.

യു.എസ്.ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്സ് വാര്‍ഷീക അവാര്‍ഡ് ബാങ്ക്വറ്റ് ഡാളസ്സില്‍ നവംബര്‍ 2ന്.

0
349
പി.പി. ചെറിയാന്‍.
ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യു.എസ്. ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്സ് പതിനെട്ടാമത് വാര്‍ഷീക അവാര്‍ഡ് ബാങ്ക്വറ്റ് നവംബര്‍ 2ന് ഡാളസ് മെറിറ്റ് ഡ്രൈവിലുള്ള വെസ്റ്റിന് ഡാളസ് പാക്ക് സെന്‍ട്രലില്‍ വെച്ച് നടത്തപ്പെടുന്നു.
വ്യവസായം, വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ നേതൃത്വം നല്‍കുകയും, നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
ചടങ്ങില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബി.എന്‍.എസ്.എഫ്. പ്രസിഡന്റും, ബി.ഇ.ഓ.യുമായ കാള്‍ ഐസാണ്.
അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സിംഗ്, ഇന്ത്യയിലെ മുന്‍ യു.എസ്. അംബാസിഡറായിരുന്ന റിച്ചാര്‍ഡ് വര്‍മ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചേമ്പര്‍ മാനേജറെ 214 346 9559 എന്ന നമ്പറിലോ, info@usicos.org എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Share This:

Comments

comments