സുരേഷ് ഗോപിക്കും “പോണ്ടിച്ചേരി കാര്‍’; വ്യാജ മേല്‍വിലാസില്‍ രജിസ്ട്രേഷനെന്ന് റിപ്പോര്‍ട്ട്.

സുരേഷ് ഗോപിക്കും "പോണ്ടിച്ചേരി കാര്‍'; വ്യാജ മേല്‍വിലാസില്‍ രജിസ്ട്രേഷനെന്ന് റിപ്പോര്‍ട്ട്.

0
734
ജോണ്‍സണ്‍ ചെറിയാന്‍.
പോണ്ടിച്ചേരി: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് എതിരെയും വാഹന രജിസ്ട്രേഷന്‍ നികുതി തട്ടിപ്പ് ആരോപണം. സുരേഷ് ഗോപി വ്യാജ മേല്‍വിലാസം ഉപയോഗിച്ച്‌ പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ വിലാസത്തില്‍ താരത്തിന്‍റെ പിവൈ 01 ബിഎ 999 നമ്ബര്‍ ഓഡി ക്യൂ സെവന്‍ കാറിന്‍റെ രജിസ്ട്രേഷന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയായി താരം നല്‍കണമായിരുന്നു. എന്നാല്‍ ഒന്നര ലക്ഷം മാത്രം നല്‍കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നേരത്തെ, സിനിമാ താരങ്ങളായ ഫഹദ് ഫാസിലും അമല പോളും പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.

Share This:

Comments

comments