സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍.

0
741
ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: സിവില്‍ സര്‍വീസ് (മെയിന്‍) പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐ.പി.എസ്. ട്രെയിനി ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി സഫീര്‍ കരീമിനെതിരെയാണ് (25) കേസ്. ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ പരീക്ഷയെഴുതുന്നതിനിടെ കൃത്രിമം കാട്ടിയതിനാണ് സഫീര്‍ പിടിയിലായത്. ബ്‌ളൂടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ ഷബീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നുവത്രെ. തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്യുകയായിരുന്നു സഫീര്‍. ഐ.എ.എസ്. നേടണമെന്ന ആഗ്രഹത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷ വീണ്ടുമെഴുതിയത്.

Share This:

Comments

comments