എക്‌സ്പ്രസ് ഹെറാള്‍ഡ് വാര്‍ഷികവും അവാര്‍ഡ് ദാനവും നടത്തി.

എക്‌സ്പ്രസ് ഹെറാള്‍ഡ് വാര്‍ഷികവും അവാര്‍ഡ് ദാനവും നടത്തി.

0
362
പി. പി. ചെറിയാന്‍.
ഡാലസ്: അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് ഹെറാള്‍ഡ് പത്രത്തിന്റെ എട്ടാമത് വാര്‍ഷീകവും 2017 സംഗീത സാഹിത്യ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.
സമ്മേളന പരിപാടി ബിനു സാമുവേല്‍, ഷൈനി ഈശോ എന്നിവരുടെ ഗാനാലാപനത്തോടെ ആരംഭിച്ചു. പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗീകനും നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവുമായ വിയ്യപുരം ജോര്‍ജ് കുട്ടി അധ്യക്ഷത വഹിച്ചു.
എക്‌സ്പ്രസ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ രാജു തരകന്‍ സ്വാഗതം പറഞ്ഞു. അമേരിക്കയിലെ അറിയപ്പെടുന്ന വാഗ്മിയും സാഹിത്യ നിരൂപകനും ഭിഷഗ്വരനുമായ ഡോ. എം. വി. പിള്ള മുഖ്യാതിഥിയായിരുന്നു. മാധ്യമ രംഗത്തെ അഡ്വാന്‍സ് ടെക്‌നോളജി എന്ന വിഷയത്തെ ആസ്പദമാക്കി അധ്യക്ഷന്‍ വിയ്യപുരം ജോര്‍ജ്കുട്ടി വിശദമായി സംസാരിച്ചു.
ദൃശ്യമാധ്യമ ങ്ങളും സോഷ്യല്‍ മീഡിയായും ജനജീവിതത്തെ എങ്ങനെ സ്വാധീനിച്ചിരി ക്കുന്നു എന്ന വിഷയത്തെ അധികരിച്ചു ഡോ. എം. വി. പിള്ള നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു.
തുടര്‍ന്ന് 2017 സംഗീത സാഹിത്യ അവാര്‍ഡുദാനം നടന്നു. മികച്ച കോളമിനിസ്റ്റിനുള്ള അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയും ഇപ്പോള്‍ കെപിസിസി പ്രസ് സെക്രട്ടറിയുമായ പി. ടി. ചാക്കോയ്ക്ക് ചീഫ് എഡിറ്റര്‍ രാജു തരകനും സാഹിത്യകാരനുള്ള അവാര്‍ഡ് എന്റെ പുസ്തകം രചയിതാവും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാലസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമായ സണ്ണി മാളിയേക്കലിന് ഡോ. എ. വി. ജോര്‍ജും സംഗീത അവാര്‍ഡ് ഡാലസിലെ സുപരിചത ഗായിക ഷൈനി ഈശോക്ക് വിയ്യപുരം ജോര്‍ജ്കുട്ടിയും സമ്മാനിച്ചു. തുടര്‍ന്ന് സ്വപ്ന തരകന്‍ മനോഹരമായ ഗാനം ആലപിച്ചു.
ബലീവേഴ്‌സ് ജേര്‍ണലിനെ പ്രതിനിധീകരിച്ചു സാംകുട്ടി മാത്യൂവും, പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ചു പി. പി. ചെറിയാനും, യോഹന്നാന്‍ കുട്ടി ഡാനിയേല്‍(സിറ്റി വൈസ് ഫെല്ലോഷിപ്പ്), വെസ്ലി മാത്യു, ജോജി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ നന്ദി പറഞ്ഞു.
പാസ്റ്റര്‍ എ. എം. ജോസഫിന്റെ പ്രാര്‍ഥനക്കും ആശീര്‍വാദത്തിനുംശേഷം വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.3456789

Share This:

Comments

comments