ഡാളസ്സില്‍ കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി കേരള പിറവി ആഘോഷങ്ങള്‍ നവംബര്‍ 5 ന്.

ഡാളസ്സില്‍ കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി കേരള പിറവി ആഘോഷങ്ങള്‍ നവംബര്‍ 5 ന്.

0
478
class="m_-7271563754255953459entry-title">പി.പി. ചെറിയാന്‍.
ഡാളസ്സ്: കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളും, കേരള പിറവിയും, നവംബര്‍ 5 ന് വൈകിട്ട് 6.30 മുതല്‍ വൈവിധ്യമാണ് പരിപാടികളോടെ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) കെ എന്‍ എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര പ്രമുഖ വാഗ്മിയും നിരൂപകനും,ഭിഷഗ്വരനുമായി ഡോ എം വി പിള്ള കവിയും സാഹിത്യകാരനും ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ് ഓച്ചിലില്‍ ഡാളസ്സിലെ സാമൂഹ്യ സംസ്‌ക്കാരിക മത നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി സി വി ജോര്‍ജ് അറിയിച്ചു.
മലയാളി മങ്ക പ്രഖ്യാപനം, കവിത- സംഗീത സന്ധ്യ, വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്- ജോസന്‍ ജോര്‍ജ്-469 767 3208
സിജു വി ജോര്‍ജ്- 972 495 9192

Share This:

Comments

comments