രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല.

രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല.

0
1404
ജോണ്‍സണ്‍ ചെറിയാന്‍.
മലയാളികളെ മംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചത് അവതാരികയായിരുന്ന രഞ്ജിനി ഹരിദാസായിരുന്നു. വാ തുറന്നാല്‍ വിവാദമായി പോവുന്ന പ്രശ്നം രഞ്ജിനിയ്ക്കുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും രഞ്ജിനിയെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ രഞ്ജിനി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സില്‍ പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വേഷത്തില്‍ രഞ്ജിനി പ്രത്യക്ഷപ്പെട്ടത്. ഒരു വണ്ടര്‍ വുമണ്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് പലതരത്തിലുള്ള കമന്റുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് ചിത്രത്തെ കുറിച്ച്‌ രഞ്ജിനി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കുന്നതിന് മറ്റൊരു അവസരം കൂടി കൊടുത്തിരിക്കുകയാണ് രഞ്ജിനി. ഡിങ്കന്റെ സഹോദരി, ലേഡീ ശക്തിമാന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് രഞ്ജിനിക്ക് കിട്ടി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും രഞ്ജിനിക്ക് ഒരു കുഴപ്പവും ഇല്ലെന്നുള്ളതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

Share This:

Comments

comments