Thursday, April 18, 2024
HomeKeralaഅഡ്വ.ജോസഫ് ചാഴികാട്ട് എക്‌സ്.എം.എല്‍.എ. അനുസ്മരണം നവംബര്‍ 12ന് അരീക്കരയില്‍.

അഡ്വ.ജോസഫ് ചാഴികാട്ട് എക്‌സ്.എം.എല്‍.എ. അനുസ്മരണം നവംബര്‍ 12ന് അരീക്കരയില്‍.

അഡ്വ.ജോസഫ് ചാഴികാട്ട് എക്‌സ്.എം.എല്‍.എ. അനുസ്മരണം നവംബര്‍ 12ന് അരീക്കരയില്‍.

സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: കെ.സി.സി. ഉഴവൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ 2017 നവംബര്‍ 12 ഞായറാഴ്ച്ച അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍ വച്ച് അഡ്വ. ജോസഫ് ചാഴികാട്ട് എക്‌സ്.എം.എല്‍.എ.യുടെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതായി കെ.സി.സി. ഉഴവൂര്‍ ഫൊറോന ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 4ന് ദിവ്യബലി, അനുസ്മരണ പ്രാര്‍ത്ഥനകള്‍, അനുസ്മരണ പൊതു സമ്മേളനം, ജോസഫ് ചാഴികാട്ട് ട്രസ്റ്റ് ഏര്‍പെടുത്തിയിട്ടുള്ള മികച്ച നിയമസഭാസാമാജികനുള്ള അവാര്‍ഡ് വിതരണം, കെ.സി.സി. ഉഴവൂര്‍ ഫൊറോന സമിതി ഓണത്തോടനുബന്ധിച്ച് നടത്തിയ അടുക്കളത്തോട്ട മത്‌സര വിജയികള്‍ക്കുള്ള സമ്മാനവിതരണം, വെളിയന്നൂരിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന തുടങ്ങി വിവിധ പരിപാടികള്‍ നടത്തപെടുന്നു. മികച്ച നിയമസഭാസാമജികനുള്ള ജോസഫ് ചാഴികാടന്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ തമ്പി എരുമേലിക്കര ചെയര്‍മാനായുള്ള ജഡ്ജിംഗ് കമ്മറ്റി പ്രഖ്യാപിക്കും.
കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അടുക്കളത്തോട്ട മത്‌സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മുന്‍ മന്ത്രി അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ മികച്ച നിയമസഭാസാമാജികനുള്ള അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. യോഗത്തില്‍ തോമസ് ചാഴികാടന്‍ എക്‌സ്.എം.എല്‍.എ., സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ., തുടങ്ങി പ്രമുഖ സാമുദായിക, രാഷ്ട്രീയ, സാമൂഹ്യ നായകര്‍ പങ്കെടുക്കുമെന്ന് കെ.സി.സി. ഉഴവൂര്‍ ഫൊറോന ഭാരവാഹികളായ സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, റവ. ഫാ. ജേക്കബ് വാലേല്‍ അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേല്‍, എന്നിവര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments