മിഴിയലച്ചിൽ. (കവിത)

0
587
സിന്ധു നന്ദകുമാർ. (Street Light fb group)
ഒരുപകൽകാത്തിരുന്നെത്തി
യെൻപനിമതിതന്നൊരീ
വെൺപട്ടുപുടവചുറ്റി
കിലുകിലെ കിലുങ്ങുമീ
കാട്ടരുവിയാലരഞ്ഞാണമിട്ട്
വെൺതിരമുത്തുക്കൾ
കൊരുത്തൊന്നു
കാലിൽകെട്ടി
മിന്നാമിന്നിയെയെടുത്തു
മുക്കുത്തിയാക്കി
നറുംമണമുതിർത്തൊരരി
മുല്ലപൂവിറുത്ത്കൂന്തലിൽചൂടി
ഒരുങ്ങിയെൻപ്രിയനായ്
ഞാൻനവോഢയെപോലെ
തവപുഞ്ചിരിപാൽമധു
നുർന്നുഞാൻനാണിച്ചു
കാൽനഖംകൊണ്ട്
നഖചിത്രമെഴുതി
മരനിഴൽചിത്രങ്ങൾ
അളകങ്ങൾ പറഞ്ഞുന്നു
നിൻനിശ്വാസകുളിർകാറ്റ്
തെങ്ങോലതുമ്പിനാൽ
വിണ്ണിലായി തിളങ്ങി
നിന്നുത്തരീയത്തിലെ
മാണിക്യമുത്തുകൾ
പ്രീയകൺമുനയേറ്റ്ഞാൻ
മിഴികൂമ്പിമൗനമായി
ആമ്പൽപൂക്കളപടവിൽ
കാത്തുനില്ക്കേ
ആയിരംകാതമകലെ നിന്നെത്തിനീയെന്നരികിലായി
ചേലെഴുംആമ്പൽപൂക്കളെൻ
വസ്ത്രാഞ്ചലത്തിൽ
തുന്നുവാൻ
പതുങ്ങിവന്നെത്തിചോരനാം
പവനൻനീരസത്താലിളക്കി
കുഞ്ഞോളങ്ങളത്കാൺകേ
പരിഭ്രമിച്ചുഴറിയെൻ
പ്രിയനൊളിച്ചുപോയി
പിന്നെയന്ത്യയാമംവരെ
എന്നേയുംതേടി
മലയിലും മാനത്തും
മരതണിക്കാടിലും എത്തിനോക്കിആഴിയിൽ
തിരയുവാൻപോയിപോലും

 

Share This:

Comments

comments