മൃഗജന്മങ്ങൾ.. (കവിത)

മൃഗജന്മങ്ങൾ.. (കവിത)

0
534
മധു വി മാടായി.

പകൽപ്പക്ഷി മറയുമ്പോൾ
ഇരുൾപ്പക്ഷിയണയുന്നു
ഇടനെഞ്ചിലാധിതൻ കനലെരിയുന്നു !
ഇരുളിൽ തിളങ്ങുന്ന കണ്ണുമായിരതേടി
ചെന്നായ്ക്കളലയുമീ കാട്ടിൽ
പേടിച്ചരണ്ടൊരീ മാൻപേടക്കുരുന്നിന്
അമ്മതൻ സാന്ത്വനസ്നേഹമുണ്ടോ !
അന്തരാളങ്ങളെ പിളർക്കുന്ന കാഴ്ചയിൽ
അന്ധരായ് നമ്മൾ മാറിനില്‌ക്കെ
ചുരമാന്തിയണയുന്നു കടുവയും പുലിയും
കൊതിയോടെ മാംസം ഭുജിക്കാൻ !
മുൾച്ചെടിയേറെ വളർന്നൊരീ കാട്ടിൽ
പൂച്ചെടി മൂടുന്നു പാഴ്ച്ചെടികൾ
വിടരാൻ കൊതിക്കുന്ന പൂമൊട്ടുകൾ
പറിച്ചെറിയുന്നു ആസുരജന്മം !
കനക്കുമീയിരുട്ടിൽ ഞാൻ വഴിതേടി വീഴുന്നു
കലിയുഗം തീർത്തൊരീ ചതിക്കുഴിയിൽ
മനസ്സാക്ഷിയെന്തേ മരവിച്ചു പോയോ
മൃഗജന്മമായി തീർന്നുവോ മനുഷ്യജന്മം !

.

Share This:

Comments

comments