Saturday, April 20, 2024
HomePoems"പണയ ഉരുപ്പടി''. (കവിത)

“പണയ ഉരുപ്പടി”. (കവിത)

"പണയ ഉരുപ്പടി''. (കവിത)

ജോൺ ചരുവിള. (Street Light fb group)
നദിതൻ മാറിൽ ബാക്കിയായ ഉരുളൻ കല്ലിൽ,
പതഞ്ഞുയരാൻ ഒരു തുള്ളി,
വെക്കാതെകുടിച്ചെൻ മാനവരാശി.
കുതിർന്ന വഴുപ്പുകളിനിയില്ല,
കല്ലാറിൽ മാറിലെ ഉരുളൻകല്ലിൽ.
കാൽ തടങ്ങളിൽ കണ്ട ചോര,
ഒഴുക്കിവിടുവാൻ ഇനി ഇടമില്ല .
അമ്മതൻ മനസ്സിൽ തീയായി മാറിടും
ആകുലനിറയാത്ത ഋതുമതികൾ.
ശാസ്ത്രലോകം വിതറിയ കരുത്തിൽ
ഒരു കൂട്ടും പഞ്ഞി തുന്നി,ചോര കുടിയൻ പഞ്ഞി.
നദിക്കു കുറുകെ തടയണ പോലെ ,
തടഞ്ഞു വെച്ചൊരെൻ ദുഷിച്ച ചോര.
വെട്ടി എടുത്തൊരു തുണിയാൽ എന്നുടെ,
പേരിന് മേനി മറച്ചു.
കാലം മാറിയതറിയാത,
സദാചാര പക്ഷികൾ വട്ടമിട്ടു.
മീശ മുളയ്ക്കും മുൻപേ ഉതിച്ചൊരു സൂര്യൻ വിത്തുകൾ പാകി പിഞ്ചുമണ്ണിൽ.
അറിയാതെ മുളച്ചൊരു വിത്ത്,
ചവിട്ടി അരച്ചു നിൻ അഭിമാനം.
വറ്റിവരണ്ട മാറിലൊരു ചുടായി പതിച്ചു,
ചോരതൻ നാമ്പിൻ സൃഷ്ടികൾ.
മുറിച്ചുമാറ്റി എൻ നാമ്പുകൾ,
കൊഴിഞ്ഞു പോയ മുടികളിൽ,
പൊലിഞ്ഞു പോയെൻ സ്വപ്‌നങ്ങളും.
ജീവിത താണ്ഡവമാടിതീർത്തൊരു,
തീക്കനലിലുരുകിത്തീർന്ന മേനിയിലവശേഷിപ്പിച്ച.
സ്നേഹം തുളുമ്പും ഹൃദയം എനിക്ക്,
പണയം വക്കാനൊരു ഉരുപ്പടി
കാലം മായ്ക്കാത്ത ചുവർചിത്രം ആകും വരെ ……
RELATED ARTICLES

Most Popular

Recent Comments