Thursday, April 25, 2024
HomeNewsഎന്റെ മക്കളെ വെറുതേവിടണമെന്ന അപേക്ഷയുമായി സച്ചിന്‍.

എന്റെ മക്കളെ വെറുതേവിടണമെന്ന അപേക്ഷയുമായി സച്ചിന്‍.

എന്റെ മക്കളെ വെറുതേവിടണമെന്ന അപേക്ഷയുമായി സച്ചിന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
എന്റെ മക്കളെ വെറുതേവിടണമെന്ന അപേക്ഷയുമായി സച്ചിന്‍. തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇരുവര്‍ക്കും ട്വിറ്ററില്‍ അത്തരത്തിലൊരു അക്കൗണ്ടില്ല. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് സച്ചിന്‍ രംഗത്തെത്തിയത്.
ഇത്തരം വ്യാജ പ്രൊഫൈലുകള്‍ മക്കള്‍ക്കും തനിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും താരം വ്യക്തമാക്കി. ഈ പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞദിവസം മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. അതിന് ശേഷമാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
RELATED ARTICLES

Most Popular

Recent Comments