യു.പിയില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികള്‍ അവശനിലയിലായി.

യു.പിയില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികള്‍ അവശനിലയിലായി.

0
613
ജോണ്‍സണ്‍ ചെറിയാന്‍.
ലഖ്നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച്‌ സമീപത്തെ സ്കൂളിലെ 300 കുട്ടികള്‍ അവശനിലയിലായി‍. ഇന്ന് രാവിലെ സരസ്വതി ശിശു മന്ദിരത്തിലാണ് സംഭവം. ശ്വാസതടസ്സം, ചര്‍ദ്ദി, വയറു വേദന, തലചുറ്റല്‍, കണ്ണ് നീറല്‍ എന്നിവയാണ് കുട്ടികള്‍ക്കുണ്ടായത്.
35 കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നും 15 പേരെ മീററ്റിലേക്ക് മാറ്റിയതായും ജില്ലാ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ് പറഞ്ഞു. മറ്റു കുട്ടികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ പറഞ്ഞു.
ഏറെക്കാലമായി അടച്ചിട്ടിരുന്ന മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു വേണ്ടി ശുചീകരണ പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയായിരിക്കാം വാതകചോര്‍ച്ച ഉണ്ടായതെന്ന് കരുതുന്നു.

Share This:

Comments

comments