കുന്നിറങ്ങുന്നുവോ…… (കവിത)

കുന്നിറങ്ങുന്നുവോ...... (കവിത)

0
534
മധു വി മാടായി.
കുന്നിറങ്ങുന്നുവോ ആനയും കടുവയും
കുന്നിറങ്ങുന്നുവോ നരിയും പുലിയും
കുന്നിറങ്ങുന്നുവോ കാടും മരങ്ങളും
കുന്നിറങ്ങുന്നുവോ കൂടും കിളികളും !
വെട്ടിപ്പിടിക്കുവാൻ ആർത്തിയോടെത്തുന്ന
മർത്ത്യമോഹങ്ങളേ നിങ്ങൾ കണ്ടോ
വെയിൽച്ചൂടിലുരുകുന്ന ഭൂമിതൻ രോദനം
ബധിരകർണ്ണങ്ങളേ കേട്ടുവോ നിങ്ങൾ !
കുന്നിറങ്ങുന്നുവോ കാട്ടുപൂഞ്ചോലകൾ
കുന്നിറങ്ങുന്നുവോ കാട്ടുപച്ചപ്പുകൾ
കുന്നിറങ്ങുന്നുവോ നാഗദൈവങ്ങളും
കുന്നിറങ്ങുന്നുവോ കുന്നുകളൊക്കെയും !

 

Share This:

Comments

comments