Wednesday, April 24, 2024
HomeLiteratureഒന്നും ആലോചിച്ച സമയം കളയരുത്. (കഥ)

ഒന്നും ആലോചിച്ച സമയം കളയരുത്. (കഥ)

ഒന്നും ആലോചിച്ച സമയം കളയരുത്. (കഥ)

മിലാല്‍ കൊല്ലം.
ഒരു കാട്‌. സകല മൃഗങ്ങളും ഒത്തു കൂടി ആമയടക്കം അവിടെയുണ്ട്‌. മൃഗരാജൻ സിംഹം അദ്ധ്യക്ഷ സ്താനത്ത്‌ വന്നിരുന്നു. സിംഹരാജൻ പറഞ്ഞു ഇവിടെ ഒരു കോമഡി മൽസരം ആരംഭിക്കാൻ പോകുകയാണു. ആർക്കും കോമഡി പറയാം പക്ഷേ എല്ലാവരും ചിരിക്കണം. ആരേങ്കിലും ചിരിക്കാതിരുന്നാൽ കോമഡി പറഞ്ഞത്‌ ആരാണു? അതിനെ കൊല്ലുന്നതായിരിക്കും അതുകൊണ്ട്‌ എല്ലാവരും ചിരിക്കുന്ന തരത്തിലുള്ള കോമഡി മാത്രം പറയുക.
അങ്ങനെ ആദ്യം ആന എഴുന്നേറ്റു ഒരു കോമഡി പറഞ്ഞു. ആമ ഒഴിച്ച്‌ ബാക്കി എല്ലാവരും ചിരിച്ചു. നിയമ പ്രകാരം ആനയേ കൊന്നു.
അടുത്തത്‌ പുലി എഴുനെറ്റു ഒരു കോമഡി പറഞ്ഞു. അപ്പോഴും ആമ ഒഴിച്ച്‌ ബാക്കി എല്ലാവരും ചിരിച്ചു. നിയമ പ്രകാരം പുലിയേയും കൊന്നു.
അടുത്തത്‌ കുറുക്കൻ എഴുനേറ്റു ഒരു കോമഡി പറഞ്ഞു എല്ലാവരും ചിരിച്ചു. ആമ നിർത്താതെ ചിരിക്കുന്നു. ഇത്‌ കണ്ടപ്പോൾ മുയലിനു ദേഷ്യം വന്നു മുയൽ ചോദിച്ചു നീ എന്ത്‌ പണിയാ കാണിച്ചേ? നല്ല കോമഡികൾ അല്ലെ ആനയും അതിനു ശേഷം വന്ന പുലിയും പറഞ്ഞത്‌ നീ ചിരിക്ക്ക്കാഞ്ഞത്‌ കൊണ്ട്‌ അവരെ രണ്ടുപേരെയും കോന്നില്ലെ. ഇപ്പോ ദാ ഒരു തമാശയും ഇല്ലാത്ത ഒരു കോമഡി കുറുക്കൻ പറഞ്ഞപ്പോൾ കയറി ചിരിച്ചിരിക്കുന്നു.
അപ്പോൾ ആമയുടെ മറുപടി – ഞാൻ ഇപ്പോൾ ചിരിച്ചത്‌ ആന പറഞ്ഞ കോമഡി മനസിലാക്കിയിട്ടാണു. അതായത്‌ കാര്യങ്ങൾ മനസിലാക്കി വരുമ്പോഴേക്കും സംഭവിക്കണ്ടാത്തത്‌ പലതും സംഭവിക്കും. അതുകൊണ്ട്‌ ചെയ്യണ്ടത്‌ ചെയ്യണ്ട സമയത്ത്‌ തന്നെ ചെയ്യുക.
RELATED ARTICLES

Most Popular

Recent Comments