Sunday, September 29, 2024
HomeCinemaദിലീപിന്റെ ജാമ്യം: ആവേശത്തിരയില്‍ ആരാധകര്‍.

ദിലീപിന്റെ ജാമ്യം: ആവേശത്തിരയില്‍ ആരാധകര്‍.

ദിലീപിന്റെ ജാമ്യം: ആവേശത്തിരയില്‍ ആരാധകര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചത് ആഘോഷമാക്കി ആരാധകര്‍. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ചെന്ന വിവരം ലഭിച്ചതിന് പിന്നാലെ തന്നെ കൊച്ചിയില്‍ ആരാധകര്‍ ലഡു വിതരണം നടത്തി.
ദിലീപ് ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന് ജാമ്യം ലഭിച്ചത് വന്‍ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തില്‍ റോഡ് ഷോ നടത്താനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
RELATED ARTICLES

Most Popular

Recent Comments