ലാനാ ന്യൂയോര്‍ക്ക് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് വന്‍ വിജയം.

ലാനാ ന്യൂയോര്‍ക്ക് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് വന്‍ വിജയം.

0
982
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ത്രിദിന ദേശീയ സമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് സെപ്റ്റംബര്‍ 9 ന് ന്യൂയോര്‍ക്ക് കേരള സെന്ററില്‍ വെച്ച് നടത്തപ്പെട്ടു.
ലാനാ കണ്‍വെന്‍ഷന്റെ മുന്നോടിയായി സംഘടിപ്പിച്ച ഭാഷാ സ്‌നേഹികളുടേയും, സാഹിത്യകാരന്മാരുടേയും സംയുക്ത യോഗത്തില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മനോഹര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം വന്‍ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് നിര്‍മ്മല ജോസഫ്, സന്തോഷ് പാല, പി ടി പൗലോസ് എന്നിവരില്‍ നിന്നും രജിസ്ട്രേഷന്‍ ചെക്ക് മനോഹര്‍ തോമസ് ഏറ്റുവാങ്ങി ലാനാ സമ്മേളനത്തിന്റെ പ്രധാന കുറിപ്പ് കണ്‍വീനര്‍ സന്തോഷ് പാല, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ നന്ദകുമാര്‍ ചാണയില്‍, റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ പ്രിന്‍സ് മാര്‍ക്കോ് കണ്‍വീനര്‍മാരായ ബാബു പാറക്കല്‍, രാജു തോമസ് സാംസി കൊടുമണ്‍ (സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ വിശദീകരിച്ചു.
ഡോ എ കെ ബി പിള്ള, രാജു മൈലപ്ര, രാജു തോമസ്, കെ കെ ജോണ്‍സണ്‍, ഡോ എന്‍ പി ഷീല തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവിധ പിന്‍തുണയും സഹായ സഹകരണവും വാഗ്ദാനം ചെയ്തു. ലാമാ ജനറല്‍ സെക്രട്ടറി ജെ മാത്യൂസ് സമ്മേളനത്തിന്റെ പൊതു നയങ്ങളും, പരിപാടികളും സംക്ഷിപ്തമായി വിശദീകരിച്ചു. ഡിന്നറിന് ശേഷം യോഗം പര്യവസാനിച്ചു. (ലാനാ ജനറല്‍ സെക്രട്ടറി ജെ മാത്യൂസ് പ്രസിദ്ധീകരണത്തിന് നല്‍കിയ പത്രകുറിപ്പില്‍ നിന്നും)34

Share This:

Comments

comments