Wednesday, April 24, 2024
HomeIndiaഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ പാക്കുമായി ഐഡിയ.

ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ പാക്കുമായി ഐഡിയ.

ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ പാക്കുമായി ഐഡിയ.

ജോണ്‍സണ്‍ ചെറിയാന്‍.
ഐഡിയ ഇപ്പോള്‍ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ (FRO) പാക്കുമായി എത്തിയിരിക്കുകയാണ്. ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകള്‍ 84ജിബി ഡാറ്റ ഓഫര്‍ ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനമാക്കി നല്‍കുന്നു. റീച്ചാര്‍ജ്ജ് പാക്ക് വില ആരംഭിക്കുന്നത് 2 രൂപ മുതല്‍ 898 രൂപ വരെയാണ്. ഐഡിയ സെല്ലുലാര്‍ വെബ്സൈറ്റില്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ആദ്യ റീച്ചാര്‍ജ്ജ് ഓഫര്‍ കൂപ്പണില്‍ ആണ് ഈ ഓഫര്‍ നല്‍കുന്നത്. ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫറില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇവയാണ്.
ഐഡിയ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ (ഡല്‍ഹി)
ഡല്‍ഹിയില്‍ ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ വെബ്സൈറ്റ് പ്രകാരം. വില ആരംഭിക്കുന്നത് 57 രൂപ മുതല്‍ 453 രൂപ വരെയാണ്. 57 രൂപയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ കൂപ്പണില്‍ 50എംബി 3ജി ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ലോക്കല്‍/ എസ്ടിഡി കോളുകള്‍ 1.5 പൈസ/സെക്കന്‍ഡ് 60 ദിവസത്തേക്ക് നല്‍കുന്നു. ഡല്‍ഹിയില്‍ ഐഡിയയുടെ 453 പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി സ്പീഡ് ഡാറ്റ ലഭിക്കുന്നു. ഈ ഓഫര്‍ 4ജി ഫോണില്‍ മാത്രമാണ് ലഭ്യമാകുക. 453 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഡാറ്റ ഓഫര്‍ 84 ദിവസമാണ്. പ്രതിദിനം 1ജിബി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് കുറയും. മാത്രമല്ല, ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും ചെയ്യാം. 4ജി ഹാന്‍സെറ്റ് അല്ലെങ്കില്‍ 2ജിബി 3ജി ഡാറ്റ 35 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.
ഐഡിയ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍, 2 രൂപ
ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ ആരംഭിക്കുന്നത് രണ്ട് രൂപ മുതലാണ്. നിലവില്‍ ഈ ഓഫര്‍ ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, പഞ്ചാബ് എന്നീ സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂ. 2 രൂപയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫറില്‍ സൗജന്യ കോളുകള്‍, കുറഞ്ഞ നിരക്കുകള്‍, സൗജന്യ ഡാറ്റ എന്നിവ ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനമാക്കി നല്‍കുന്നു.
RELATED ARTICLES

Most Popular

Recent Comments