Sunday, December 7, 2025
HomeCinemaകാവ്യ മാധവന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി.

കാവ്യ മാധവന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി.

കാവ്യ മാധവന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി കാവ്യ മാധവന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതു സംബന്ധിച്ച്‌ ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.
ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാമന്‍പിള്ള തന്നെയാകും കാവ്യയ്ക്കായും ഹാജരാകുക. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
ദിലീപിന്റെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസില്‍ കാവ്യ മാധവനെയും നാദിര്‍ഷായെയും ഇപ്പോള്‍ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 
RELATED ARTICLES

Most Popular

Recent Comments