Sunday, December 7, 2025
HomeCinemaശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഭാരതാംബയായി നടി അനുശ്രീ: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഭാരതാംബയായി നടി അനുശ്രീ: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഭാരതാംബയായി നടി അനുശ്രീ: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ.

ജോണ്‍സണ്‍ ചെറിയാന്‍.
താരജാഡയില്ലാത്ത അനുശ്രീ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതാദ്യമായല്ല. ഇത്തവണ ഗ്രാമത്തിന്റെ നന്മകളെയും ആഘോഷങ്ങളെയും ഒപ്പം ചേര്‍ത്തതിനാണ് താരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷം സംസ്ഥാനത്ത് എല്ലായിടത്തും വിപുലമായിത്തന്നെയാണ് ആഘോഷിച്ചത്. എന്നാല്‍ ആഘോഷത്തില്‍ താര ജാഡ ഒട്ടുമില്ലാതെ ഘോഷയാത്രയ്ക്ക് മുന്നില്‍ ഭാരതാംബയായി നില്‍ക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സെലബ്രിറ്റി ആയിക്കഴിഞ്ഞാല്‍ താരങ്ങള്‍ പൊതുവെ നാട്ടിലുള്ള പരിപാടികളില്‍ നിന്നും ഉല്‍ വലിയുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ അവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് നടി അനുശ്രീയെന്നാണ് പലരുടെയും അഭിപ്രായം. ചെറുപ്പംമുതല്‍ ശോഭയാത്ര മുടക്കാത്ത അനുശ്രീ ഇത്തവണയും പതിവുതെറ്റിക്കാതെ എത്തി. എന്നാല്‍ ഇതിനിടയിലും പ്രതികൂലിച്ചും ചിലര്‍ വരുന്നുണ്ട്. അനുശ്രീ ബിജെപിയില്‍ ചേര്‍ന്നെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോള്‍ പലരും നടത്തുന്നത്.
ചിലര്‍ പറയുന്നത് താരത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നാണ്. ഇത്തരത്തില്‍ ചെയ്തതിലൂടെ നടി ആരാധകരെ അപമാനിച്ചുവെന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും അനുശ്രീയെ അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. വലിയ നടിയായിട്ടും നാട്ടിന്‍പുറത്തിന്റെ നന്മ മറക്കാത്ത നടിക്ക് കൈയ്യടികളെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അടുത്തിടെ തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിന് ആരാധകര്‍ക്കൊപ്പം കൂടിയതും വലിയ വാര്‍ത്തയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments