Friday, March 29, 2024
HomeKeralaവീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച്‌ കിണറ്റില്‍ തള്ളി.

വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച്‌ കിണറ്റില്‍ തള്ളി.

വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച്‌ കിണറ്റില്‍ തള്ളി.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട് : യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു. കോഴിക്കോട് മുക്കം കരാളി പറമ്ബില്‍ രമേശനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം. വീട്ടിലെ ഫോണിലേയ്ക്ക് വിളിച്ച്‌ രമേശനോട് പുറത്തയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തെത്തിയ ഇയാളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ തൊട്ടടുത്ത കാരാളിപറമ്ബ് അങ്ങാടിയിലെ കിണറില്‍ തള്ളുകയായിരുന്നു. രാവിലെ 6 മണിയോടെയാണ് കിണറ്റിനുള്ളില്‍ നിന്നും ശബ്ദം കേട്ട നാട്ടുകാര്‍ സംഭവം പൊലീസിനെ അറിയിച്ചത്.
സംഭവ സ്ഥലത്ത് നിന്നും വെട്ടാന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് മുളകുപൊടി വിതറിയതായും കാണാം. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മുക്കം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments