Thursday, April 18, 2024
HomeGulfഗൗരി ലങ്കേഷിന്‍റ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി.

ഗൗരി ലങ്കേഷിന്‍റ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി.

ഗൗരി ലങ്കേഷിന്‍റ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി.

ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു: ഗൗരി ലങ്കേഷിന്‍റ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി. പുരോഗമന സാഹിത്യകാരന്‍മാരും കലാകാരന്മാരും നേതൃത്വം നല്‍കുന്ന പ്രതിഷേധ റാലിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പുരോഗമ വാദികളായ സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്മയാണ് ബംഗളുരുവില്‍ റാലി സംഘടിക്കുന്നത്. പി.സായിനാഥ്, പ്രശാന്ത് ഭൂഷണ്‍, മേധാ പട്ക്കര്‍, സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കും.
മജസ്റ്റിക് റയില്‍വെ സ്റ്റേഷനില്‍ നിന്നും പത്ത് മണിക്ക് ആരംഭിക്കുന്ന റാലി, സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ സാംസ്ക്കാരിക പരിപാടികളോടെ സമാപിക്കും. ഇതിനിടെ തെരുവു നാടകങ്ങളും സംഗീതപരിപാടികളും അരങ്ങേറും. റാലിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികളുടെ വമ്ബിച്ച പങ്കാളിത്തം റാലിയെ ശ്രദ്ധേയമാക്കും.
അതേസമയം, ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ചു. 2 ഇന്‍സ്പെക്ടര്‍മാരടക്കം 40 പേരെയാണ് പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയവരടക്കം അന്വേഷണസംഘത്തില്‍ ഇപ്പോള്‍ 105 പേരാണുള്ളത്. ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ തേടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ആന്ധ്രാ സ്വദേശിയാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
അതിനിടെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ സംഘപരിറാണ് ഗൗരി ലങ്കേഷിന്‍റെയും കൊലക്ക് പിന്നിലെന്ന് പ്രതികരിച്ച ചരിത്രകാരനും ബുദ്ധിജീവിയുമായ രാമചന്ദ്രന്‍ ഗുഹയ്ക്ക് ബി.ജെ.പി നോട്ടീസ് അയച്ചു.
RELATED ARTICLES

Most Popular

Recent Comments