ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: മണര്‍കാട് കവലയിലുള്ള മരിയ ലോട്ടറി ഏജന്‍സിയില്‍ 2500 രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റുകളുമായി ചെന്നയാളോട് 7 ടിക്കറ്റുകള്‍ എടുത്താല്‍ മാത്രം പണം തരാമെന്നു കടയിലുള്ളവര്‍ പറഞ്ഞു. അത് നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ എന്നാല്‍ മാത്രമേ പണം തരാന്‍ സാധിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി.
നൂറു രൂപ കയ്യില്‍ പിടിച്ചുകൊണ്ട് 3 ടിക്കറ്റുകള്‍ എടുക്കാന്‍ തയ്യാറായാണ് ചെന്നയാള്‍ നിന്നത്. എന്നാല്‍ 7 ടിക്കറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ടിക്കറ്റുകള്‍ മടക്കി തരുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഈ പ്രവണത പത്രത്തില്‍ കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ അസഭ്യവര്‍ഷങ്ങളായിരുന്നു മൂന്ന് പേരും കൂടി.
മറ്റൊരു ഏജന്‍സിയില്‍ ചെന്നപ്പോള്‍ യാതൊരു മടിയും കൂടാതെ പണം നല്‍കുകയുണ്ടായി. ചെറിയ തുകകള്‍ സമ്മാനമായി ലഭിക്കുമ്പോള്‍ നിബന്ധനകള്‍ ഇല്ലാതെ ടിക്കറ്റുകള്‍ മാറി പണം നല്‍കണമെന്ന് ലോട്ടറി നിയമങ്ങള്‍ ഉള്ളപ്പോള്‍ ഈ ലോട്ടറി ഏജന്‍സി ഇങ്ങനെ ചെയ്യാന്‍ പാടുള്ളതാണോ? അധികാരികള്‍ മറുപടി നല്‍കട്ടെ.
താഴെ ചിത്രത്തില്‍ കാണുന്ന മൂന്നു പേര്‍ ചേര്‍ന്നാണ് അസഭ്യവര്‍ഷം നടത്തിയത്.