ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: മലയാളികള്‍ എവിടെല്ലാമുണ്ടോ അവിടെല്ലാം ഓണം ആഘോഷിക്കുകയാണ്. കാണം വിറ്റും ഓണം കൊണ്ടാടണം എന്ന പഴമൊഴി പോലെ ധനികനും, ദരിദ്രനും ഓണം കൊണ്ടാടുന്നു. മാവേലി മന്നന്‍ തന്‍റെ പ്രജകളെ സന്ദര്‍ശിക്കുന്ന സുദിനമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണനാള്‍.
പൂക്കളങ്ങള്‍ ഒരുക്കി, സദ്യവട്ടവും ഒരുക്കി ആണ്ടിലൊരിക്കല്‍ എത്തുന്ന മാവേലിയെ എതിരേല്‍ക്കാന്‍ എല്ലാവരും ഒരുങ്ങുകയാണ്.കള്ളവും, പൊളിവചനങ്ങളും, ചതിയും വഞ്ചനയും ഇല്ലാതിരുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ മാത്രം ബാക്കി.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ സ്നേഹത്തിന്‍റെയും, നന്മയുടെയും, സമ്പല്‍സമൃദ്ധിയുടെയും തിരുവോണ ആശംസകള്‍.